നിവിനും ഹനീഫും/ ഫെയ്സ്ബുക്ക് 
Entertainment

'പടത്തിന്റെ ടൈറ്റില്‍ എങ്കിലും ഇറക്കിവിടണം മിസ്റ്റര്‍'; സംവിധായകനോട് നിവിന്‍ പോളി

നിവിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട നടനാണ് നിവിന്‍ പോളി. മികച്ച തിരിച്ചുവരവിന് തയാറെടുക്കുകയാണ് താരമിപ്പോള്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ ഹനീഫ് അധേനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് താരം ഫോട്ടോ പങ്കുവച്ചിരുന്നു. നിവിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫാണ്. 

പ്രിയപ്പെട്ട സഹോദരന് പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. അതിനു താഴെ നിവിന് നന്ദി അറിയിച്ചുകൊണ്ട് സംവിധായകന്‍ എത്തി. എന്നാല്‍ ഹനീഫിന് നിവിന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ ടൈറ്റിലെങ്കിലും പുറത്തുവിടാനാണ് താരം പറഞ്ഞത്. 

താങ്ക്‌സ് അവിടെ നില്‍ക്കട്ടെ. പടത്തിന്റെ ടൈറ്റില്‍ എങ്കിലും ഇറക്കിവിടണം മിസ്റ്റര്‍.- എന്നാണ് നിവിന്‍ കുറിച്ചത്. അടുത്ത ആഴ്ച ടൈറ്റില്‍ ഇറക്കാമെന്ന് ഹനീഫ് മറുപടിയും നല്‍കി. നിവിനുമായി ഒന്നിച്ച മൈക്കിളായിരുന്നു ഹനീഫിന്റെ അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT