'സ്‌കൂളില്‍ ഞാന്‍ 'ഗുണ്ടി'യായിരുന്നു, സമൂസയ്ക്ക് വേണ്ടി വരെ ഇടികൂടും'; തമന്ന 

ആണിനെ പോലെയാണ് താന്‍ നടക്കുന്നതെന്ന് ആളുകള്‍ പറയുമായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന
തമന്ന/ചിത്രം: ഫേയ്സ്ബുക്ക്
തമന്ന/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യന്‍ സിനിമയിലൂടെ എത്തി ബോളിവുഡ് കീഴടക്കിയ നടിയാണ് തമന്ന. 18 വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ആണിനെ പോലെയാണ് താന്‍ നടക്കുന്നതെന്ന് ആളുകള്‍ പറയുമായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തമന്ന. പെണ്‍കുട്ടികളെ പോലെ നടക്കാന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. 

സിനിമയില്‍ എത്തിയപ്പോള്‍ പെണ്ണിനെ പോലെ നടക്കാനാണ് ആദ്യം തന്നെ പഠിപ്പിച്ചത് എന്നാണ് തമന്ന പറയുന്നത്. നിങ്ങള്‍ ആണിനെപോലെയാണ് നടക്കുന്നത് പെണ്ണിനെ പോലെ നടക്കണം എന്ന് അവര്‍ പറയുമായിരുന്നു. അങ്ങനെയെങ്കില്‍ നിങ്ങള്‍ അത് പഠിപ്പിച്ചുതരണം എന്നായി ഞാന്‍. കാരണം സ്‌കൂളില്‍ ഞാന്‍ ദാദയായിരുന്നു. സമൂസയ്ക്ക് വരെ അടികൂടും. ഞാന്‍ ഗുണ്ടിയായിരുന്നു. എന്നാല്‍ നടിയാവണം എന്നതായിരുന്നു എന്റെ ജീവിതത്തിലെ ലക്ഷ്യം. ഷിഫോണ്‍ സാരി ധരിച്ച് മഞ്ഞില്‍ ഡാന്‍സ് കളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. തമന്ന പറഞ്ഞു. 

എന്നാല്‍ നടപ്പിലും നില്‍പ്പിലുമെല്ലാം സ്ത്രീത്വം കൊണ്ടുവരാന്‍ അത്ര എളുപ്പമായിരുന്നില്ല എന്നാണ് താരം പറുന്നത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പുറം വേദനവന്നു. എല്ലാ സമയവും എന്റെ തോളിനെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്. മുന്‍പ് ഇതെല്ലാം എന്നെ ബാധിച്ചിരുന്നു. ഇപ്പോള്‍ അത് ശ്രദ്ധിക്കാറില്ലെന്നും താരം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com