നിവിൻ പോളി, പുറത്തുവന്ന മേക്കോവർ ചിത്രം/ ഫേയ്സ്ബുക്ക് 
Entertainment

അന്ന് സോഷ്യൽ മീഡിയ കത്തും, പുത്തൻ മേക്കോവറിൽ നിവിൻ പോളി; ചിത്രം വൈറൽ

സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം പടവെട്ടിനായി പുത്തൻ മേക്കോവറിന് ഒരുങ്ങുകയാണ് നടൻ നിവിൻ പോളി. ശരീരഭാരം കുറച്ച് മസിൽമാനായാണ് താരം എത്തുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ വർക്കൗട്ടിനിടയിലെ ഒരു ചിത്രമാണ്. താരത്തിന്റെ കൈകളിലെ മസിലുകൾ വ്യക്തമാക്കുന്നതാണ് ചിത്രം. 

പടവെട്ടിനായി ​ഗംഭീര ലുക്കിലാണ് താരം എത്തുക. ഇതിനായി സൂര്യയുടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ നായരാണ് താരത്തെ ട്രെയിൻ ചെയ്യിക്കുന്നത്. നിർമൽ തന്നെയാണ് പുതിയ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. എന്നാൽ ഇത് വെറും സാമ്പിൾ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. നിവിന്റെ ട്രാൻഫർമേഷൻ ലോഡിങ്ങാണെന്നും അത് പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയ കത്തുമെന്നുമാണ് കമന്റുകൾ. 

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിൽ നിവിൻ രണ്ട് ലുക്കിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിൽ വണ്ണമുള്ള കഥാപാത്രമായും  സെക്കൻഡ് ഹാഫിൽ ഫിറ്റ് ബോഡിയുമായാണ് നിവിൻ എത്തുക. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദിതി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ