pallavi_dey 
Entertainment

നടി പല്ലവിയുടെ മരണം; ലിവ് ഇന്‍ പാര്‍ട്ട്ണര്‍ അറസ്റ്റില്‍

ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സംഘികിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേയുടെ മരണവുമായി ബന്ധപ്പെട്ട് ലിവ് ഇന്‍ പാര്‍ട്ട്ണര്‍ സംഘിക് ചക്രബര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 15നാണ് പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സംഘികിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പല്ലവിയുടെത് കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ സംഘികിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. 

കഴിഞ്ഞ മാസം മുതലാണ് കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയത്. ഫ്‌ലാറ്റിലെ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ ആദ്യം അറിയിച്ചതും ചക്രബര്‍ത്തിയായിരുന്നു.

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തായില്ലെങ്കിലും പ്രാഥമിക പോസ്റ്റുമോര്‍ട്ടം നിഗമനങ്ങളനുസരിച്ച് ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ ബാഹ്യപരുക്കകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു

'മോന്‍ മനേ നാ' എന്ന ടെലിവിഷന്‍ പരമ്പരയില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പല്ലവി ഏറെ ശ്രദ്ധേയയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'