Entertainment

എസിപി സത്യജിത്; കാക്കിയണിഞ്ഞ് പൃഥ്വി വീണ്ടുമെത്തുന്നു 

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ത്യം, മുംബൈ, മെമ്മറീസ് പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷമണിഞ്ഞ് എത്തുകയാണ് പൃഥ്വിരാജ്.  ഛായാഗ്രാഹകൻ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസ്’ എന്ന ചിത്രത്തിലാണ് എസിപി സത്യജിത് എന്ന വേഷത്തിൽ പൃഥ്വി എത്തുന്നത്. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വി വീണ്ടയും കാക്കിയണിഞ്ഞെത്തുന്നത്. 

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊലീസ് യൂണിഫോമിലുള്ള ചിത്രങ്ങൾ പൃഥ്വി സമീഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. 

‘ടമാർ പടാറി’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമയാണ് ‘കോൾഡ് കേസ്’.‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT