ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും കുട്ടിക്കാലചിത്രം/ ഫേയ്സ്ബുക്ക് 
Entertainment

രണ്ട് ക്യൂട്ട് മൊട്ടകൾ, ഇത് ചേട്ടനുള്ള പിറന്നാൾ ആശംസ; സൂപ്പർതാരങ്ങളെ മനസിലായോ?

എന്നാൽ ഇതിൽ ഏതാണ് പിറന്നാളുകാരൻ എന്നാണ് ആരാധകരുടെ സംശയം

സമകാലിക മലയാളം ഡെസ്ക്

മൊട്ടകളെ കണ്ട് നിങ്ങൾക്ക് പരിചയമുണ്ടോ? കണ്ടാൽ ഇരട്ടകളെപ്പോലെ തോന്നുമെങ്കിലും അങ്ങനെയല്ല. ഒരാൾ ചേട്ടനും മറ്റൊരാൾ അനിയനുമാണ്. മലയാളത്തിന്റെ യുവതാരനിരയിലെ മുൻനിര താരങ്ങളാണ് ഇന്ന് ഈ മൊട്ടകൾ രണ്ടുപേരും. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന തന്റെ ചേട്ടന് ആശംസ അറിയിച്ചുകൊണ്ട് അനിയൻ പങ്കുവെച്ച ക്യൂട്ട് ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

മലയാളികളുടെ പ്രിയങ്കരരായ പ‌ൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ. ഹാപ്പി ബർത്ത്ഡേ ചേട്ടൻ എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രം താരം പങ്കുവെച്ചത്. മൊട്ട തലയുമായി ചിരിച്ചിരിക്കുന്ന ക്യൂട്ട് പയ്യൻമാർ ആരാധകരുടെ മനസു കീഴടക്കുകയാണ്. 

എന്നാൽ ഇതിൽ ഏതാണ് പിറന്നാളുകാരൻ എന്നാണ് ആരാധകരുടെ സംശയം. രണ്ടുപേരും ഒരേപോലെയുണ്ടെന്നാണ് പലരുടേയും കമന്റ്. അച്ഛൻ സുകുമാരനെപ്പോലയാണെന്നും കമന്റുകൾ വരുന്നുണ്ട്. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

കണ്ണൂരിന്റെ കുതിപ്പ് തുടരുന്നു; വിജയികളെ അറിയാൻ മണിക്കൂറുകൾ ബാക്കി

IRTCBSF: ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നു, പ്രായപരിധി 65 വയസ്സ് വരെ

'അളിയനെ ബ്രൂണെ രാജാവിന്റെ സ്റ്റാഫാക്കാന്‍ 5 ലക്ഷം കളഞ്ഞ ശ്രീനിവാസന്‍'; തട്ടിപ്പിന് ഇരയായ ജീനിയസ്; ആ കഥ പങ്കിട്ട് ഗണേഷ് കുമാര്‍

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

SCROLL FOR NEXT