ആർ മാധവൻ/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ 

എഫ്‌ടിഐഐ സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ ആർ മാധവനെ നിയമിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം. കേന്ദ്രസർക്കാരാണ് താരത്തെ പദവിയിലേക്ക് നാമനിർദേശം ചെയ്തത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് നിയമനം. 

"പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറും ഗവേണിംഗ് കൗൺസിൽ ചെയർമാനുമായി തെരഞ്ഞെടുക്കപ്പെട്ട മാധവന് ഹൃദയപൂർവ്വം ആശംസകൾ. നിങ്ങളുടെ അനുഭവപരിചയവും മൂല്യബോധവും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നും ഇവിടെ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നും എനിക്ക് ഉറപ്പുണ്ട്", കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നാണ് മാധവന്റെ പ്രതികരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി