എആർ റഹ്മാനൊപ്പം രജനീകാന്ത്, വെർച്വൽ റിയാലിറ്റി ചിത്രം കാണുന്ന രജനീകാന്ത്/ ഇൻസ്റ്റ​ഗ്രാം 
Entertainment

എആര്‍ റഹ്മാന്റെ വെര്‍ച്വല്‍ റിയാലിറ്റി ചിത്രം കണ്ട് രജനീകാന്ത്; വൈറലായി ചിത്രങ്ങള്‍

വിആര്‍ ഹെഡ്‌സെറ്റ് ധരിച്ച് കസേരയില്‍ ഇരുന്ന് സിനിമ കാണുന്ന രജനീകാന്തിന്റെ ചിത്രവും റഹ്മാന്‍ പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍ സംവിധാനം ചെയ്ത വെര്‍ച്വല്‍ റിയാലിറ്റി ചിത്രം ലെ മസ്‌ക് സൂപ്പര്‍താരം രജനീകാന്ത്. റഹ്മാന്‍ തന്നെയാണ് വാര്‍ത്ത പങ്കുവച്ചത്. വിആര്‍ ഹെഡ്‌സെറ്റ് ധരിച്ച് കസേരയില്‍ ഇരുന്ന് സിനിമ കാണുന്ന രജനീകാന്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തത്. 

ആരാണ് ലെ മസ്‌ക് കാണുന്നത് എന്നു നോക്കൂ- എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍. അതിനിടെ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും റഹ്മാനും രജനീകാന്തിനും ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന ഈ രണ്ട് മനുഷ്യരുടെ കൂടിക്കാഴ്ചയ്ക്ക് കാരണമായതില്‍ അഭിമാനിക്കുന്നു. ഉറപ്പായും അവരാണ് മികച്ചത്. എന്നാണ് ഐശ്വര്യ കുറിച്ചത്. 

ആരാധകര്‍ ആവേശമാക്കുകയാണ് ചിത്രങ്ങള്‍. ജീവിക്കുന്ന ഇതിഹാസങ്ങള്‍ എന്നാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രന്‍ കുറിച്ചത്. 

അതിനിടെ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാല്‍ സലാമില്‍ എആര്‍ റഹ്മാനാണ് ഗാനം ഒരുക്കുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയ്‌ക്കൊപ്പം ജാമിങ് നടത്തുന്ന വിഡിയോ റഹ്മാന്‍ പങ്കുവച്ചിരുന്നു. അണ്ണാത്തെയാണ് രജനീകാന്തിന്റേതായി അവസാനം പുറത്തുവന്ന ചിത്രം. ജയിലറാണ് താരത്തിന്റെ അടുത്ത ചിത്രം.
 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT