രാം ചരണും ഉപാസനയും കുഞ്ഞിനും മാതാപിതാക്കൾക്കുമൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

ക്ലിൻ കാര കൊനിഡേല; രാംചരണിന്റെ രാജകുമാരിക്ക് പേരിട്ടു; അംബാനി കുടുംബം സമ്മാനിച്ചത് ഒരു കോടിയുടെ സ്വർണതൊട്ടിൽ

ലളിതാസഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിനു പേര് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്


സൂപ്പർതാരം രാംചരൺ തേജയുടേയും ഉപാസന കാമിനേനിയുടേയും ആദ്യത്തെ കൺമണിയുടെ വരവ് ആഘോഷമാക്കുകയാണ് തെലുങ്ക് സിനിമാലോകം. ഇന്ന് കുഞ്ഞിന്റെ പേരിടൽ ചടങ്ങായിരുന്നു. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന് പേര് നൽകിയത്.  മുത്തച്ഛൻ മെഗാസ്റ്റാർ ചിരംജീവിയാണ് കുഞ്ഞിന്റെ പേര് പുറത്തുവിട്ടത്. 

ലളിതാസഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞുതാരത്തിനു പേര് കണ്ടെത്തിയത്. ‘ക്ലിൻ‌ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവമെന്ന് അർഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണത്.  ഞങ്ങളുടെ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്- പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം ചിരംജീവി കുറിച്ചു. 

അതിനിടെ താരപുത്രിക്ക് അംബാനി കുടുംബം നൽകിയ സ്പെഷ്യൽ സമ്മാനവും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. സ്വർണ്ണത്തൊട്ടിലാണ് കുഞ്ഞിന് സമ്മാനമായി നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. ഒരു കോടിക്ക് മേലെയാണ് ഇതിന് വിലവരുന്നത്. ചിരഞ്ജീവിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്കുള്ളത്. 

ജൂൺ 20 നു രാവിലെയായിരുന്നു രാം ചരൺ–ഉപാസനയ്ക്ക് കുഞ്ഞ് പിറക്കുന്നത്. വിവാഹം കഴിഞ്ഞ് 11 വർഷത്തിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടായത്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. 2012 ജൂണ്‍ 14നാണ് ഇവർ വിവാഹിതരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT