ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

മണിപ്പൂരി വരനായി രണ്‍ദീപ് ഹൂഡ, കാമുകി ലിന്‍ ലൈഷ്രാമിനെ താലി ചാര്‍ത്തി താരം

ഇംഫാലില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് മെയ്‌തേയ് ആചാരപ്രകാരമാണ് രണ്‍ദീപ് ഹൂഡ ലിന്നിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ വിവാഹിതനായി. നടിയും ലിന്‍ ലൈഷ്രാം ആണ് വധു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മണിപ്പൂരില്‍ വച്ച് നടന്ന വിവാഹം പരമ്പരാഗത രീതിയിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. 

ഇന്നു മുതല്‍ ഞങ്ങള്‍ ഒന്നാണ് എന്ന അടിക്കൂറിപ്പിലാണ് ഇരുവരും വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മറ്റ് ബോളിവുഡ് താരവിവാഹങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെ വിവാഹം. ഇംഫാലില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് മെയ്‌തേയ് ആചാരപ്രകാരമാണ് രണ്‍ദീപ് ഹൂഡ ലിന്നിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. 

വെള്ള നിറത്തിലുള്ള പരമ്പരാഗത മണിപ്പൂരി വേഷത്തിലാണ് താരം എത്തിയത്. അതിനൊപ്പം കസവ് കരയോടെയുള്ള തലപ്പാവും അണിഞ്ഞിരുന്നു. മണിപ്പൂരി വധുക്കള്‍ ഇണിയുന്ന പൊല്ലോയ് എന്ന  പാവാടയാണ് ലിന്‍ അണിഞ്ഞത്. അതിനൊപ്പം സ്വര്‍ണാഭരണങ്ങളും കിരീടവും കൂടിയായതോടെ അതീവ സുന്ദരിയായി. താരങ്ങളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ക്കായി മുംബൈയില്‍ വച്ച് റിസപ്ഷന്‍ ഒരുക്കും. 

 
മണിപ്പൂര്‍ സ്വദേശിയാണ് ലിന്‍ ലൈഷ്രാം. ഉപരിപഠനത്തിന്റെ ഭാഗമായാണ് താരം മുംബൈയില്‍ എത്തുന്നത്. ഷാരുഖ് ഖാന്‍ നായകനായി എത്തിയ ഓം ശാന്തി ഓശാനയിലൂടെയാണ് ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. മേരി കോം, മോഡേണ്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സജൈ ഘോഷിന്റെ ജാനെ ജാനില്‍ ആണ് അവസാനം അഭിനയിച്ചത്. ഷാമൂ സന എന്ന ജ്വല്ലറി ബ്രാന്‍ഡിന്റെ സ്ഥാപകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT