ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

കടൽത്തീരത്തു നിന്ന് റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ട്, മനോഹരമെന്ന് ആരാധകർ

ഷോർട്ട് ഡ്രസ് അണിഞ്ഞ് കടലിൽ കളിക്കുന്ന റിമയെയാണ് ഫോട്ടോയിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് റിമ കല്ലിങ്കൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമയുടെ പുതിയ ഫോട്ടോഷൂട്ടാണ്. കടൽത്തീരത്തു നിന്നുള്ളതാണ് ചിത്രങ്ങൾ. 

ഷോർട്ട് ഡ്രസ് അണിഞ്ഞ് കടലിൽ കളിക്കുന്ന റിമയെയാണ് ഫോട്ടോയിൽ കാണുന്നത്. ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കൊഞ്ചിത ജോൺ ആണ് സ്റ്റൈലിസ്റ്റ്. ചിത്രങ്ങളും വിഡിയോയും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. കൂടാതെ ദർശന രാജേന്ദ്രൻ, കവിത നായർ, അഭിരാമി ഉൾപ്പടെ നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തി.

2019ൽ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കൽ ചിത്രം. ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT