ഋതുരാജ് സിങ് എക്സ് ചിത്രം
Entertainment

നടന്‍ ഋതുരാജ് സിങ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമ-സീരിയല്‍ നടന്‍ ഋതുരാജ് സിങ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഇന്നലെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അടുത്ത സുഹൃത്തായ നടന്‍ അമിത് ബെഹ്ല്‍ പറഞ്ഞു. ഋതുരാജിന്റെ മരണത്തില്‍ ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സി അനുശോചനം രേഖപ്പെടുത്തി.

'ബനേഗി അപ്നി ബാത്ത്', 'തെഹ്കികാത്', 'കുത്തുംബ്', 'ജ്യോതി', 'ബെയ്‌ന്തേഹാ', 'അനുപമ' തുടങ്ങിയവ ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകളാണ്. ബദ്രിനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയാന്‍-2 എന്നിവ ഋതുരാജ് സിങ് അഭിനയിച്ച സിനിമകളാണ്. 'മെയ്ഡ് ഇന്‍ ഹെവന്‍' തുടങ്ങി ഏതാനും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി