ശബരീഷ് വർമ, പികെ നന്ദനവർമ 
Entertainment

നടൻ ശബരീഷ് വർമയുടെ പിതാവ് പികെ നന്ദനവർമ അന്തരിച്ചു

നിരവധി ഡോക്യുമെന്ററികളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ ശബരീഷ് വർമയുടെ അച്ഛനും എഴുത്തുകാരനുമായ പികെ നന്ദനവർമ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേഡ് റെയിൽവേ ഉദ്യോ​ഗസ്ഥനായിരുന്ന അദ്ദേഹം ആലുവയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി ഡോക്യുമെന്ററികളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീർഘകാലം സത്യസായി സേവാസമിതി പറവൂർ മേഖലാ കൺവീനറും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു.

വൈക്കം കൊട്ടാരത്തിൽ കോവിലകത്ത് പരേതനായ കുഞ്ഞുണ്ണി തിരുമുൽപ്പാടിന്റെയും ചേർത്തല പടിഞ്ഞാറേ കാട്ടുങ്കൽ കോവിലകത്ത് പരേതയായ തങ്കമ്മ നമ്പിഷ്ട്യാതിരിയുടെയും മകനാണ്. പ്രസിദ്ധ വയലിനിസ്റ്റ് ലേഖാ വർമയാണ് ഭാര്യ. എഴുത്തുകാരൻ സന്ദീപ് വർമ മകനാണ്. മരുമക്കൾ: ശാലിനി, അശ്വിനി. മമ്മൂട്ടിക്കൊപ്പമുള്ള കണ്ണൂർ സ്ക്വാഡ് ആയിരുന്നു ശബരീഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർട്ടിവൈൻ വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി

'എഐ ടൂളുകള്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി'; സൈനികന്റെ ഭാര്യക്കെതിരെ കേസ്

സച്ചിൻ ബേബിക്ക് സെഞ്ച്വറി, ക്രീസിൽ അസ്ഹറുദ്ദീൻ! പൊരുതിക്കയറി കേരളം

1 റൺ, ക്ലീൻ ബൗൾഡ്... ​ഗിൽ എന്താണ് കാണിക്കുന്നത്! (വിഡിയോ)

വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: പിണറായി വിജയൻ