സൽമാൻ ഖാൻ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

33 വര്‍ഷം പഴയ വിഡിയോ; ബാല്യകാല സുഹൃത്തിന് സല്‍മാന്റെ ആശംസ, ഭാര്യയോട് ഇറങ്ങി ഓടിക്കോളാന്‍ നിര്‍ദേശം! 

സുഹൃത്ത് സാദിഖിന്റെ 33-ാം വിവാഹ വാര്‍ഷികത്തിനാണ് സല്‍മാന്റെ ആശംസ

Author : സമകാലിക മലയാളം ഡെസ്ക്

33 വര്‍ഷം പഴക്കമുള്ള ഒരു വിഡിയോ പങ്കുവച്ച് ബാല്യകാല സുഹൃത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സുഹൃത്ത് സാദിഖിന്റെ 33-ാം വിവാഹ വാര്‍ഷികത്തിനാണ് സല്‍മാന്റെ ആശംസ. ടിവിയില്‍ വിവാഹ വിഡിയോ പ്ലേ ചെയ്ത് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് സല്‍മാന്‍ ആരാധകരുമായി പങ്കുവച്ചത്. 

' ബാല്യകാല സുഹൃത്ത് സാദിഖ്, ബാല്യകാലം എന്നുവച്ചാല്‍ 33 വര്‍ഷം മുമ്പ് ഞാന്‍ ചെറുതായിരുന്നപ്പോള്‍ അവന്‍ വിവാഹം കഴിച്ചു. അത് അതിജീവിച്ച രഹാനയോട് ബഹുമാനം. എല്ലാ ആശംസകളും', സല്‍മാന്‍ കുറിച്ചു. ഒടുവില്‍ സാദിഖിന്റെ ഭാര്യ രഹാനയോടായി ഒരു തമാശയും സല്‍മാന്‍ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോഴും ഓടിപ്പോകാന്‍ രഹാനയ്ക്ക് സമയമുണ്ടെന്നായിരുന്നു അത്. 

റിയാലിറ്റി ഷോ ബിഗ് ബോസിന്റെ തിരക്കുകളിലാണ് സല്‍മാന്‍ ഇപ്പോള്‍. അതിനുശേഷം രാദേ: യുവര്‍ മോസ്റ്റ് വാണ്ടട് ഭായ് എന്ന സിനിമയില്‍ താരത്തെ കാണും. ജിക്ക്വിലിന്‍ ഫര്‍ണാണ്ടസിനൊപ്പം കിക്ക് 2 എന്ന ചിത്രത്തിലും സല്‍മാന്‍ കരാറൊപ്പിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ