Shankar Induchoodan about Mammootty ഇന്‍സ്റ്റഗ്രാം
Entertainment

'ആ യുവകലാകാരനെ അന്നേ അദ്ദേഹം ആശിര്‍വദിച്ചിരുന്നു'; ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത് കണ്ട സന്തോഷം

വര്‍ധിച്ച ഉത്സാഹത്തോടെ, ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ തന്നോട് ഇടപെടാറുള്ള ഒരു യുവ അഭിഭാഷകനെക്കുറിച്ച് അദ്ദേഹം വാചാലനായി

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയെക്കുറിച്ചുള്ള യുവനടന്‍ ശങ്കര്‍ ഇന്ദുചൂഢന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. അഭിഭാഷകനായ ശങ്കര്‍, മുന്‍ സുപ്രീം കോടതി ജസറ്റിസ് കെടി തോമസ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ്. അതേക്കുറിച്ച് പിന്നീട് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദേഹം നല്‍കിയ മറുപടിയെക്കുറിച്ചും ശങ്കര്‍ കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

ഒരു മമ്മൂട്ടി കഥ - ഞാന്‍ ലോ കോളേജില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാത്ഥിയായിരിക്കുമ്പോള്‍ ബഹു: റിട്ട. സുപ്രീം കോടതി ജസ്റ്റി. കെ.ടി. തോമസ്സ്‌സാറിന്റെ കോട്ടയത്തുള്ള വീട്ടില്‍ പോകുവാന്‍ ഭാഗ്യമുണ്ടായി. പേരു കേട്ട ആ ന്യായാധിപനു മുന്നില്‍ ഇരുന്നപ്പോള്‍ ഒരു കൗമാരക്കാരന്റെ ആവേശത്തോടെ എന്റെ അല്പജ്ഞാനത്തിന്റെ ബലത്തില്‍ ഭരണഘടനയേക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ ക്ഷമയോടെ കേട്ട് അദ്ദേഹം തീര്‍ത്തുതന്നു.

എന്റെ സംസാരവും ആംഗ്യഭാഷയുമൊക്കെ കണ്ടിട്ടാണോ, എന്തോ intuition പോലെയോ, അദ്ദേഹം പറഞ്ഞു, 'I think you should try your hand in acting, you have a great chance to be a good actor.'. ആ സമയത്ത എന്റെ ആദ്യത്തെ സിനിമ രഞ്ജന്‍ പ്രമോദ് സാറിന്റെ'' രക്ഷാധികാരി ബൈജു (ഒപ്പ്)'' വില്‍ ഞാന്‍ അഭിനയിച്ച കാര്യം പറഞ്ഞു. വളരെ സന്തോഷത്തോടെ ഉടനെ സഹായിയെ വിളിച്ച് അടുത്ത ദിവസം തന്നെ ആ പടം കാണുവാനള്ള വ്യവസ്ഥ ചെയ്തു.

സംസാരം പഴയ കാലത്തേയ്ക്ക് കടന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് വര്‍ധിച്ച ഉത്സാഹത്തോടെ, ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ തന്നോട് ഇടപെടാറുള്ള ഒരു യുവ അഭിഭാഷകനെക്കുറിച്ച് അദ്ദേഹം വാചാലനായി. താന്‍ പോയ വിവിധ ലൊക്കേഷനുകളേക്കുറിച്ചും, ഉണ്ടായ അനുഭവങ്ങളേക്കുറിച്ചും തന്നോട് വിവരിക്കാറുണ്ടായിരുന്ന ആ യുവകലാകാരനെ അന്നേ ഞാന്‍ ആശിര്‍വദിച്ചിരുന്നു വെന്ന് വളരെ സന്തോഷത്തോടെ, സ്‌നേഹത്തോടെ പറഞ്ഞു. ''നിങ്ങള്‍ക്കൊക്കെ അറിയാം - His name is 'Mr. Mammootty' അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഒരു അദ്ധ്യായം തന്നെക്കുറിച്ച് എഴുതിയിട്ടുണ്ട് എന്നും അഭിമാനത്തോടെ ജസ്റ്റിസ് പറഞ്ഞു. അത് പറയുമ്പോള്‍ സാറിന്റെ മുഖത്തുണ്ടായിരുന്ന പ്രകാശം എനിക്ക് ഇന്നും ഓര്‍മ്മ വരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഇക്കാര്യം മമ്മൂട്ടി സാറിനോട് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായത് അതിലേറെ സന്തോഷവും ആനന്ദവുമായിരുന്നു. എം ടി വാസുദേവന്‍നായര്‍ സാറിന്റെ കഥയേ ആസ്പദമാക്കി മമ്മൂട്ടി സാര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ''മനോരഥങ്ങളിലെ 'കടുഗണ്ണാവ: ഒരു യാത്രാ കുറിപ്പ്''' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ഇത് പറഞ്ഞത്. (എനിക്കും ആ സിനിമയില്‍ ഒരു വേഷമുണ്ടായിരുന്നു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ ഞാന്‍ ഗുരുതുല്യരായി കാണുന്ന ജസ്റ്റീസ് കെ ടി. തോമസ്സ് സാറിന് പത്മവിഭൂഷണും, മമ്മൂട്ടി സാറിനു പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ആ രണ്ട് പേരുമായി ബന്ധിപ്പിക്കുന്ന ഒരു ചെറിയ ഓര്‍മ്മ, എന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യം.

Actor Sankar Induchoodan recalls an incident connecting Mammootty and Justice KT Thomas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

'ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഒന്ന്'; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് രാഹുൽ രാജ​ഗോപാൽ

മത്സരിക്കാന്‍ കച്ചകെട്ടി 5 എംപിമാര്‍, പിന്‍വാങ്ങുമെന്ന് ഒരു വിഭാഗം; കോണ്‍ഗ്രസില്‍ ചര്‍ച്ച നീളുന്നു

'പൊന്മാനിലെ അവസരം നഷ്ടപ്പെടുത്തേണ്ടി വന്നു; ഒഴുക്കിനൊപ്പം പോവുക എന്നേ ഉള്ളൂ'

അള്‍ട്രാവയലറ്റ് വികിരണ തോത് കൂടുന്നു; സംസ്ഥാനത്ത് ആറിടത്ത് ഓറഞ്ച് അലര്‍ട്ട്

SCROLL FOR NEXT