മക്കയിൽ ഉംറ നിർവഹിച്ച് ഷാരുഖ് ഖാൻ, ചിത്രങ്ങൾ വൈറൽ ഷാരുഖ് ഖാന്റെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം താരം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. പത്താനാണ് താരത്തിന്റേതായ 
Entertainment

മക്കയിൽ ഉംറ നിർവഹിച്ച് ഷാരുഖ് ഖാൻ, ചിത്രങ്ങൾ വൈറൽ

ഡൻകി സിനിമയുടെ സൗദി ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം താരം ആരാധകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെ മക്കയിൽ നിന്നുള്ള ഷാരുഖിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാന്റെ തിരിച്ചുവരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം. നാലു വർഷത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം താരം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. പത്താനാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ആദ്യ ചിത്രം. കൂടാതെ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡൻകി സിനിമയുടെ സൗദി ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം താരം ആരാധകരെ അറിയിച്ചിരുന്നു. അതിനു പിന്നാലെ മക്കയിൽ നിന്നുള്ള ഷാരുഖിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

 മക്കയിൽ എത്തി ഉംറ നിർവഹിക്കുന്ന ഷാരുഖിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഉംറ വസ്ത്രവും മാസ്കും ധരിച്ച് പ്രാർത്ഥിക്കുന്ന ഷാരുഖിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാവുകയാണ്. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പുതിയ ചിത്രം ഡൻകിയുടെ സൗദി ഫെഡ്യൂൾ പൂർത്തിയാക്കിയതായി താരം അറിയിച്ചത്. ഷൂട്ടിങ് പൂർത്തിയാക്കാൻ മികച്ച അവസരം ഒരുക്കിത്തന്ന സൗദി സർക്കാരിന് നന്ദിയും താരം അറിയിച്ചിരുന്നു. കൂടാതെ ജിദ്ദയിൽ നടക്കുന്ന  റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും താരം പങ്കെടുത്തു. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ‘ ആയിരുന്നു. 

അടുത്തവർഷം ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുക. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT