Shankar 
Entertainment

'അപമാനിച്ചതല്ല, അനുഗ്രഹിച്ചതാണ്'; സരിഗയെ വിളിച്ച് മാപ്പ് പറഞ്ഞു; വിവാദത്തില്‍ പ്രതികരിച്ച് ശങ്കര്‍

ഹസ്തദാനത്തിനായി സരിഗ കൈ നീട്ടിയെങ്കിലും ശങ്കര്‍ നിരസിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

നടി കലാഭവന്‍ സരിഗയ്ക്ക് കൈ കൊടുത്തില്ലെന്ന എന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം നടന്‍ ശങ്കര്‍ നേരിട്ടത്. അവാര്‍ഡ് ദാന ചടങ്ങിനിടെയായിരുന്നു. വിനയനും ശങ്കറുമായിരുന്നു സരിഗയ്ക്ക് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് വാങ്ങിയ ശേഷം ഹസ്തദാനത്തിനായി സരിഗ കൈ നീട്ടിയെങ്കിലും ശങ്കര്‍ നിരസിക്കുകയായിരുന്നു. ഈ വിഡിയോ വൈറലായതോടെ നടനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു.

ഈ സംഭവത്തില്‍ ഇപ്പോഴിതാ ശങ്കര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശങ്കറിന്റെ പ്രതികരണം. സരിഗയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അനുഗ്രഹിക്കാനായിരുന്നു ഉദ്ദേശിച്ചതെന്നും ശങ്കര്‍ പറയുന്നു. വിഡിയോ കണ്ട് പലരും തെറ്റിദ്ധരിച്ചതാണെന്നും താരം പറയുന്നു.

അതേസമയം താന്‍ സരിഗയെ വിളിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തതായും ശങ്കര്‍ പറഞ്ഞു. 45 വര്‍ഷമായി സിനിമാ മേഖലയിലുള്ള താന്‍ ആരേയും ഇതുവരേയും അപമാനിച്ചിട്ടില്ലെന്നും എല്ലാവരുമായും സഹകരിച്ച് പോകുന്ന ആളാണെന്നും ശങ്കര്‍ പറഞ്ഞു. ആ വാക്കുകളിലേക്ക്:

രണ്ട് ദിവസം മുമ്പേ ചങ്ങമ്പുഴ പാര്‍ക്കില്‍ ഒരു ഫങ്ഷന്‍ നടന്നു. അതില്‍ എനിക്ക് ദ്രോണ അവാര്‍ഡ് കിട്ടിയിരുന്നു. എനിക്ക് മാത്രമല്ല, കുറേ കലാകാരന്മാര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ക്കും അവാര്‍ഡുകളുണ്ടായിരുന്നു. കലാഭവന്‍ സരിഗയ്ക്കും അവാര്‍ഡുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അവര്‍ക്ക് കൈ കൊടുത്തില്ല എന്ന് പറഞ്ഞൊരു വിഡിയോ വളരെയധികം പ്രചരിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ അതൊരു തെറ്റിദ്ധാരണയാണ്.

വിനയന്‍ അവാര്‍ഡ് കൊടുത്തപ്പോള്‍ അവര്‍ കൈ കൊടുക്കുകയും കാലില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു. അതിന് ശേഷം തിരിഞ്ഞപ്പോള്‍ അവര്‍ എന്റെ കാലില്‍ തൊടാന്‍ പോകുന്നതായി തോന്നിയപ്പോള്‍ ഞാന്‍ അവരെ കൈ വച്ച് അനുഗ്രഹിക്കുകയായിരുന്നു. അതായിരുന്നു ഞാന്‍ അര്‍ത്ഥമാക്കിയത്. ഞാന്‍ അതില്‍ കൂടുതല്‍ വിശദീകരണത്തിനൊന്നും പോകുന്നില്ല. 45 വര്‍ഷമായി സിനിമയില്‍ വന്നിട്ട്, ഇതുവരേയും ആരേയും അപമാനിച്ചിട്ടില്ല. എല്ലാവരുമായും സഹകരിച്ച് പോകുന്നയാളാണ്. ഇന്നലെ സരിഗയെ വിളിച്ചിരുന്നു. സംസാരിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. മാപ്പും പറഞ്ഞു.

Actor Shankar responds to handshake video. Reveals he called and appologised to Kalabhavan Sariga.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

അടുക്കളയിലെ ഈ രണ്ട് കാര്യങ്ങൾ മതി മുടി കറുപ്പിക്കാൻ

വീട്ടിലെ ചെലവു കൺട്രോളിൽ ആകുന്നില്ലേ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിന് അണ്ടൂര്‍ക്കോണത്ത് ഏഴ് ഏക്കർ ഭൂമി നൽകാൻ തീരുമാനം

'ബോളിവുഡിനെ വച്ചു നോക്കുമ്പോൾ തെന്നിന്ത്യയിൽ കുറച്ചു കൂടി റിലാക്സ് ചെയ്ത് ജോലി ചെയ്യാം; ഇവിടെ എല്ലാം പെട്ടെന്ന് നടക്കും'

SCROLL FOR NEXT