വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'വാടീ മേലെ'; പിറന്നാൾ സർപ്രൈസ് ഒരുക്കി സ്നേഹ, തുള്ളിച്ചാടി സഹോദരി; വിഡിയോ

സ്നേഹയുടെ സർപ്രൈസിൽ സന്തോഷിച്ച് തുള്ളിച്ചാടുന്ന സഹോദരി സംഗീതയേയും വിഡിയോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഇഷ്ട നായികയാണ് സ്നേഹ. നടൻ പ്രസന്നയുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും താരം ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ തന്റെ സഹോദരിയെ ​ഗംഭീര സർപ്രൈസ് നൽകി ഞെട്ടിച്ചിരിക്കുകയാണ് താരം. 

വീടിന്റെ റൂഫ് ടോപ്പിലാണ് സ്നേഹ സർപ്രൈസ് പാർട്ടി ഒരുക്കിയത്. ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുകയും ലൈവ് മ്യൂസിക് ഒരുക്കുകയും ചെയ്തിരുന്നു. സ്നേഹയുടെ സർപ്രൈസിൽ സന്തോഷിച്ച് തുള്ളിച്ചാടുന്ന സഹോദരി സംഗീതയേയും വിഡിയോയിൽ കാണാം. സ്നേഹയുടെ കുടുംബത്തിനൊപ്പം സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്നേഹ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ വിഡിയോ പങ്കുവച്ചത്. 

പട്ടാസ് സിനിമയായിരുന്നു സ്നേഹയുടേതായി അവസാനം പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം പൊങ്കലിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആർ.എ. ഋത്വിക് സംവിധാനം ചെയ്യുന്ന വാൻ സിനിമയാണ് സ്നേഹയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു മുഖ്യ വേഷത്തിലെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

വേനൽക്കാലത്തെ വർക്കൗട്ട് രാവിലേയോ രാത്രിയോ?ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല; നീക്കങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ഉച്ചഭക്ഷണം മുടങ്ങരുത്, സ്‌കൂളുകളില്‍ പാചകത്തിന് വിറക് അടുപ്പ് ഉപയോഗിക്കാന്‍ അനുമതി

SCROLL FOR NEXT