സുധീർ/ ഫേസ്ബുക്ക് 
Entertainment

'കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി, കീമോതെറാപ്പി തുടങ്ങി', കാൻസറിനെ അതിജീവിച്ച് സുധീർ ലൊക്കേഷനിലേക്ക്

മരണത്തെ മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ തനിക്ക് പേടിയാണ് എന്നാണ് സുധീർ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാൻസറിനെ അതിജീവിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടൻ സുധീർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കടന്നുപോയ നാളുകളെക്കുറിച്ച് പറഞ്ഞത്. കാൻസർ ബാധിതനായതിനെ തുടർന്ന് കുടലിന്റെ ഒരു ഭാ​ഗം മുറിച്ചു നീക്കിയെന്നും കീമോതെറാപ്പി തുടങ്ങിയെന്നുമാണ് താരം പറയ‌ുന്നത്. മരണത്തെ മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ തനിക്ക് പേടിയാണ് എന്നാണ് സുധീർ കുറിച്ചത്. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിന് ജോയിൻ ചെയ്തിരിക്കുകയാണ് അദ്ദേഹം. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീർ.

സുധീറിന്റെ കുറിപ്പ് വായിക്കാം

ഡ്രാക്കുള സിനിമ മുതൽ ബോഡി ബിൽഡിങ്ങ് എന്റെ പാഷൻ ആണ്... എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി  പലർക്കും മോട്ടിവേഷൻ ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ  വിശ്വാസം.   പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം ക്യാൻസറിന്റെ രൂപത്തിൽപണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു നേരിട്ടിരുന്ന  ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു...ജനുവരി 11 ന് സർജറി കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,...25 ന് സ്റ്റിച്ച് എടുത്തു. കീമോതെറാപ്പി തുടങ്ങി. . മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു 

എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്,  ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിൽ ഇന്നലെ ജോയിൻ ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, സംവിധായകൻ മനു
 പോട്ടെ പുല്ല് ...വരുന്നത് വരുന്നിടത്തുവച്ച് കാണാം ...ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം