സുരേഷ് ഗോപി പങ്കുവച്ച ചിത്രം 
Entertainment

'ഒറ്റക്കൊമ്പനി'ൽ ജോമോളും?  സുരേഷ് ഗോപിയുടെ പുതിയ ചിത്രം കണ്ട് ആരാധകർ

ഒറ്റക്കൊമ്പനിലെ ലുക്കിലുള്ളൊരു ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ഗോപിയുടെ 250-ാം സിനിമയായി അണിയറയിൽ ഒരുങ്ങുന്ന 'ഒറ്റക്കൊമ്പൻ' ഇതിനോടകം ഏറെ ചർച്ചയായിക്കഴിഞ്ഞു. ഇപ്പോഴിതാ ഒറ്റക്കൊമ്പനിലെ ലുക്കിലുള്ളൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം നടി ജോമോളുമുണ്ട്.

അപ്രതീക്ഷിതമായി ജോമോളെ കണ്ട ആരാധകർ ഒറ്റക്കൊമ്പനിൽ താരവും അഭിനയിക്കുന്നുണ്ടോ എന്ന സംശയത്തിലാണ്. എന്നാൽ ഇതു സംബന്ധിച്ച് സിനിമയുടെ അണിയറപ്രവർത്തകർ ഔദ്യോ​ഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2017-ൽ കെയർഫുൾ എന്ന സിനിമയിലാണ് ജോമോൾ ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയോടൊപ്പം ജോമോളും അഭിനയിക്കുന്നുണ്ടെന്ന രീതിയിലാണ് ചർച്ചകൾ.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്നുതന്നെയാണ് ചിത്രത്തിന് ആദ്യം പേരിട്ടത്. പിന്നീട് പൃഥ്വിരാജിൻറെ 'കടുവ' എന്ന സിനിമയുമായുണ്ടായ നിയമയുദ്ധത്തിന് പിന്നാലെ സിനിമയുടെ പേരിൽ മാറ്റം വരുത്തി. 25 കോടിക്ക് മുകളിൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ടോമിച്ചൻ മുളകുപ്പാടമാണ് നിർമ്മിക്കുന്നത്. മാത്യു തോമസാണ് ചിത്രം സംവിധായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ