68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

വിൻഡീസിനെതിരായ മൂന്നാം ടി20യിൽ നേട്ടം
Abhishek Sharma training
Abhishek Sharmax
Updated on: 
1 min read

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ 30 പന്തിൽ 69 റൺസ് അടിച്ച് അന്താരാഷ്ട്ര ടി20യിൽ ശ്രദ്ധേയ റെക്കോർഡുകളുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. വെറും 18 പന്തിൽ 50 റൺസിലെത്തി അഭിഷേക് മറ്റൊരു അതിവേ​ഗ അർധ സെഞ്ച്വറിയും നേടിയിരുന്നു. ഇതിനൊപ്പം ടി20യിൽ അതിവേ​ഗം 2000 റൺസ് നേടുന്ന (പന്തുകളുടെ അടിസ്ഥാനത്തിൽ) താരമെന്ന റെക്കോർഡാണ് അഭിഷേക് സ്ഥാപിച്ചത്. ഒപ്പം സിക്സുകളുടെ റെക്കോർഡിലും താരം എത്തി.

വെറും 1124 പന്തുകളിൽ നിന്നാണ് അഭിഷേക് 2000 റൺസ് അടിച്ചെടുത്തത്. മുൻ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാ​ദവിന്റെ റെക്കോർഡാണ് അഭിഷേക് പഴങ്കഥയാക്കിയത്. 1164 പന്തുകളിൽ നിന്നാണ് സൂര്യകുമാർ 2000 റൺസിലെത്തിയത്. മുൻ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് നേട്ടത്തിൽ മൂന്നാമൻ. 1283 പന്തുകളിൽ നിന്നാണ് ഫിഞ്ച് 2000 റൺസിലെത്തിയത്.

ഒരു കലണ്ടർ വർഷം ടി20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഫുൾ മെമ്പർ രാജ്യങ്ങളിലെ ബാറ്റർ എന്ന റെക്കോർഡിലും അഭിഷേക് എത്തി. 2026ൽ അഭിഷേക് ഇതുവരെ 68 സിക്സുകൾ അടിച്ചുകൂട്ടി. 2022ൽ 68 സിക്സുകൾ നേടിയ സൂര്യകുമാർ യാദവിന്റെ റെക്കോർഡിനൊപ്പമാണ് അഭിഷേക് എത്തിയത്. നാലാം ടി20യിൽ ഒരു സിക്സർ കൂടി തൂക്കിയാൽ റെക്കോർഡ് അഭിഷേകിന് സ്വന്തമാകും.

Abhishek Sharma training
'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

പട്ടികയിൽ രണ്ടാം സ്ഥാനത്തും അഭിഷേക് തന്നെയാണ്. കഴിഞ്ഞ വർഷം താരം 54 സിക്സുകൾ തൂക്കിയതാണ് രണ്ടാമത്. 52 സിക്സുകൾ ഈ വർഷം നേടി ഇഷാൻ കിഷനും തൊട്ടുപിന്നിലുണ്ട്. നിലവിലെ പാകിസ്ഥാൻ ടി20 ക്യാപ്റ്റൻ സാഹിബ്സാദ ഫർഹാനും പട്ടികയിലുണ്ട്. 2025ൽ താരം 45 സിക്സുകൾ തൂക്കിയിരുന്നു.

ഇന്ത്യയുടെ ടി20 ടീമിലെ നിർണായക സാന്നിധ്യമാണ് അഭിഷേക്. 65 മത്സരങ്ങളിൽ നിന്നു 14 അർധ സെഞ്ച്വറികളും 3 സെഞ്ച്വറികളും താരം ഇതുവരെ നേടിയിട്ടുണ്ട്. മൂന്നാം ടി20യിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതമാണ് താരം 30 പന്തിൽ 69 റൺസ് വാരിയത്. ഇന്ത്യയുടെ ടോപ് സ്കോററും അഭിഷേക് തന്നെ.

Abhishek Sharma training
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്
Abhishek Sharma training
'കോഹ്‍ലിയോട് അത് ചെയ്യരുതായിരുന്നു'!
Summary

Abhishek Sharma left West Indies reeling with a brutal onslaught in the third T20I against the West Indies. After losing Sanju Samson early, Sharma took charge of the innings and decimated the West Indies attack, reaching his fifty in just 18 balls. He also added another feather to his already illustrious career, becoming the fastest batter to score 2000 runs by balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com