ഉണ്ണി മുകുന്ദൻ (Unni Mukundan) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കൂളിം​ഗ് ​ഗ്ലാസ് വലിച്ചെറിഞ്ഞു എന്നത് സത്യം! മർദിച്ചിട്ടില്ല; വിപിൻ നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ട്'

ഭയങ്കര ക്രിമിനൽ പശ്ചാത്തലമുള്ള കാര്യങ്ങളാണ് അവർ എന്നോട് പങ്കുവച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുൻ മാനേജരെ മര്‍ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും നടന്‍ ഉണ്ണി മുകന്ദൻ (Unni Mukundan). തര്‍ക്കത്തിനിടെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ:

"വിപിൻ കുമാർ എന്ന് പറയുന്ന വ്യക്തി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും എനിക്കെതിരെ ഒരുപാട് ആരോപണങ്ങൾ ഉന്നയിച്ചു. അതിൽ എനിക്കേറ്റവും വിഷമം വന്ന കാര്യം, മീഡിയയുടെ ഒക്കെ ശ്രദ്ധ കിട്ടാൻ വേണ്ടി എന്റെ സുഹൃത്തിന്റെ പേര് ഉപയോ​ഗിച്ചു. പുതിയതായി റിലീസ് ചെയ്ത ഒരു സിനിമയുടെ പുള്ളി എഴുതിയ റിവ്യു എനിക്ക് ഇഷ്ടപ്പെടാത്തതു കൊണ്ട്, ഞാൻ മർദിച്ചു എന്നാണ് പറയുന്നത്. ഏറ്റവും കൂടുതൽ മീഡിയയിൽ വന്ന കാര്യവും ഇതാണ്.

എന്തിനാണ് ഞാൻ അയാളെ കണ്ടതെന്നും എന്താണ് സംസാരിച്ചതെന്നും ഞാൻ പറഞ്ഞു തരാം. ഏകദേശം രണ്ടാഴ്ച മുൻപ് എനിക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നിരുന്നു. ഈ കോളിൽ ഒരു സ്ത്രീയാണ് എന്നോട് സംസാരിച്ചത്. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് ഇവർ പറഞ്ഞ കാര്യമൊന്നും ഞാൻ മുഖവിലയ്ക്കെടുത്തില്ല. ഭയങ്കര ക്രിമിനൽ പശ്ചാത്തലമുള്ള കാര്യങ്ങളാണ് അവർ എന്നോട് പങ്കുവച്ചത്. എനിക്ക് പരിചയമുള്ള മൂന്നോ നാലോ പേരുടെ പേരുകൾ അവർ എടുത്തു പറഞ്ഞു.

ഇതിൽ ഒരു പേര് വിപിന്റേതായിരുന്നു. ഒപ്പം എന്റെ മറ്റൊരു സുഹൃത്തിന്റെയും പേര് പറഞ്ഞിരുന്നു. ഈ രണ്ടു പേരോടും അപ്പോൾ തന്നെ ഞാൻ ഫോൺ വിളിച്ചു സംസാരിച്ചു. ഭയങ്കര ക്രിമിനൽ സ്പെയിസിലുള്ള കാര്യങ്ങളാണ് സംസാരിച്ചത്. ഈ കാര്യങ്ങളാണ് ഡിജിപിക്കും എഡിജിപിക്കും തെളിവുകൾ സഹിതം ഞാൻ അയച്ചു കൊടുത്തത്. ഒരാൾ ഒന്നും മിണ്ടിയില്ല. എന്നാൽ ഇത്തരം പരിചയമില്ലാത്ത നമ്പറുകളോട് പ്രതികരിക്കേണ്ടതില്ലെന്ന് വിപിൻ പറഞ്ഞതു കൊണ്ട് ഞാൻ അത് വിട്ടുകളഞ്ഞു. രണ്ട് ദിവസത്തെ വ്യത്യാസത്തിൽ എനിക്ക് വീണ്ടും ഇത്തരം അനുഭവമുണ്ടായി.

എന്നെ ഒരാൾ വിളിച്ച് ഒരുപാട് മോശപ്പെട്ട അനുഭവങ്ങളുണ്ടായതായി പങ്കുവച്ചു. അത് മലയാള സിനിമയിലെ സീനിയർ ആയിട്ടുള്ള ഒരു ലേഡി ആർട്ടിസ്റ്റ് ആയിരുന്നു. അവർക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങളും എന്നെക്കുറിച്ച് എനിക്കൊരിക്കലും ഉൾക്കൊള്ളാൻ പോലും പറ്റാത്ത കാര്യങ്ങൾ വിപിൻ എന്ന് പറയുന്ന വ്യക്തി പങ്കുവച്ച കാര്യങ്ങളാണ് എന്നോട് പറഞ്ഞത്. എന്റെ സ്വഭാവം വച്ച് ആദ്യം ‍ഞാൻ ഇയാളെ തന്നെ വിളിക്കാറ്. ഞാനങ്ങനെ ക്രോസ് ചെക്ക് ചെയ്യാനും മറ്റുമൊന്നും നിക്കാറില്ല.

എന്നാൽ എന്റെ വളരെ വേണ്ടപ്പെട്ട ഒരു സംവിധായകനായ സുഹൃത്തിനോട് ഞാൻ ഇക്കാര്യം പങ്കുവയ്ക്കുകയും എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുകയും ചെയ്തു. ഇയാളുമായി സംസാരമുണ്ടായി. എന്നോട് മാപ്പ് പറഞ്ഞെന്ന് പറഞ്ഞ് എന്റെ സംവിധായകനായ സുഹൃത്ത് എന്നെ തിരിച്ചു വിളിച്ചു. ഉണ്ണി നേരിട്ട് പോയി സംസാരിക്കണം, ഈ വിഷയം ഇവിടെ തന്നെ പരിഹരിക്കണമെന്നും പറഞ്ഞു. ഇതിന്റെ ഭാ​ഗമായിട്ടാണ് ഈ പ്രശ്നമുണ്ടായ സ്ഥലത്തേക്ക് ഞാൻ‌ പോകുന്നത്. ഞാൻ അയാളെ ഒരു സുഹൃത്തായി തന്നെയാണ് കണ്ടിരുന്നത്.

2018 ലായിരുന്നു ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയുടെ ആശയം വരുന്നത്. മേപ്പടിയാൻ എന്ന സിനിമയ്ക്ക് വേണ്ടി. ഏകദേശം മൂന്ന് വർഷത്തോളം ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചു. ഇതൊരു അടിക്കേസ് അല്ല, കാരണം അടിയുണ്ടായിട്ടില്ല. ഞാൻ ആവർത്തിച്ചു പറയുകയാണ്. എന്നെ 21 വയസിൽ കണ്ടിട്ടുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഞാൻ നുണ പറയാറില്ല, മാത്രമല്ല ചെയ്ത കാര്യങ്ങൾ സമ്മതിക്കാനും എനിക്ക് മടിയില്ല. ഇയാൾ വരുന്നു, പുള്ളി ചെയ്ത കാര്യങ്ങൾ‌ പൊറുക്കാൻ പറ്റാത്തത് ആയതു കൊണ്ട് ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് അറിയണമെന്നുണ്ടായിരുന്നു, എന്ത് അവസ്ഥയിലാണ് ഇയാൾ ഇത്തരം മോശപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് എന്ന്.

എന്റെ സുഹൃത്തായ സംവിധായകൻ പറഞ്ഞിരുന്നു ഇയാൾ മാപ്പ് പറഞ്ഞെന്ന്. ഇപ്പോൾ ഞാനൊരു സീരിയസ് കാര്യം സംസാരിക്കുമ്പോൾ നിങ്ങൾ കൂളിം​ഗ് ​ഗ്ലാസ് വച്ചിരുന്നാൽ നിങ്ങൾക്ക് ഇൻസൾട്ട് ആയപ്പോലെ തോന്നില്ലേ. നിങ്ങൾ ആ സൈക്കോളജിക്കൽ കാര്യം മനസിലാക്കുമെന്ന് ഞാൻ വിചാരിക്കുന്നു. തർക്കം മൂത്തപ്പോൾ കൂളിം​ഗ് ​ഗ്ലാസ് ഞാൻ വലിച്ചെറിഞ്ഞു എന്ന് പറഞ്ഞത് സത്യമാണ്.

പുള്ളി പേടിച്ചിട്ട് കുറച്ചു നേരം മാറി നിന്ന് കരഞ്ഞു. എന്നിട്ട് പുള്ളി മാപ്പ് പറഞ്ഞു, പോയി. ഒരു കുറ്റം ഇയാളുടെ ഭാ​ഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. അത് പുള്ളി സമ്മതിച്ചു. ഇതിൽ ഉണ്ടായ പ്രശ്നങ്ങളെല്ലാം എനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് എന്നെ ഇതിൽ നിന്ന് ഒഴിവാക്കി തരണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്.

നേരത്തെ തന്നെ ഒരു ഫീമെയിൽ സിനി ആർട്ടിസ്റ്റിനേക്കുറിച്ച് ഞാൻ പറഞ്ഞു. രണ്ടോ മൂന്നോ മാസം മുൻപ് വളരെ പോപ്പുലറായ മറ്റൊരു ഫീമെയിൽ സിനി ആർട്ടിസ്റ്റ് ഫെഫ്കയിലോ മറ്റോ വിപിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്.

ടൊവിനോയെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചോ ഞാൻ മോശമായി സംസാരിക്കില്ല. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. കൊല്ലുമെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട് കേസിൽ കുടുക്കുമെന്നും ഭീഷണി വന്നതോടെയാണ് ഡിജിപിക്ക് പരാതി കൊടുക്കേണ്ടി വന്നത്. എന്റെ സിനിമകൾ വിജയിക്കുന്നതിന്റെ കാരണം ആളുകൾ കണ്ട് കയ്യടിക്കുന്നതു കൊണ്ടാണ്. എനിക്ക് ലോബിയോ ഗോഡ്ഫാദറോ ഇല്ല. കഷ്ടപ്പെട്ട് സിനിമ എടുക്കുന്ന ഒരാളാണ്. വിപിൻ ഫെഫ്കയിലെ മെമ്പർ പോലുമല്ല. ഞാൻ ഇയാളെ തൊട്ടിട്ടില്ല. സംസാരിച്ചു എന്നത് ശരിയാണ്. ആ സംസാരം വളരെ ഇമോഷണലായിരുന്നു".- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT