വിക്കി കൗശല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം 
Entertainment

സമൂസയും ജിലേബിയുമായി പാഞ്ഞെത്തി ആരാധിക; എയര്‍പോര്‍ട്ടില്‍ വിക്കി കൗശലിന് സര്‍പ്രൈസ്

ആരാധികയുടെ സ്‌നേഹത്തിന് മുന്നില്‍ വിക്കി ഡയറ്റ് ഒക്കെ മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

വിമാനത്താവളത്തില്‍ സിനിമാതാരങ്ങളെത്തിയാല്‍ പിന്നെ ആരാധകരുടെ തിരക്കായിരിക്കും. വിഡിയോ എടുക്കലും സെല്‍ഫിയുമൊക്കെയായി സ്‌നേഹപ്രകടനത്തിന് ഒഴിവൊന്നും കിട്ടില്ല. എന്നാല്‍ നടന്‍ വിക്കി കൗശലിനെ തിരക്കി എയര്‍പോര്‍ട്ടിലെത്തിയ ഒരു കടുത്ത ആരാധിക താരത്തിന്റെ മനസ്സും വയറും നിറച്ചിരിക്കുകയാണ്. ഇന്‍ഡോര്‍ സ്‌പെഷ്യല്‍ ജിലേബിയും സമൂസയുമായാണ് ഹര്‍ഷിത എന്ന യുവതി നടനെ കാണാന്‍ എത്തിയത്.

ഫാസ്റ്റ്ഫുഡ് ഒഴുവാക്കിയിരിക്കുകയാണെങ്കിലും ആരാധികയുടെ സ്‌നേഹത്തിന് മുന്നില്‍ വിക്കി ഡയറ്റ് ഒക്കെ മാറ്റിവച്ചു. സമൂസ കഴിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിക്കി തന്നെയാണ് എയര്‍പ്പോര്‍ട്ട് കഥ പങ്കുവച്ചത്. എന്റെ വിശപ്പ് അറിയാന്‍ കഴിവുള്ള ആരാധകരെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്.  ഇന്‍ഡോര്‍ സമൂസയും ജിലേബിയും ഗംഭീരമാണെന്നും താരം കുറിച്ചു.

മൂന്ന് സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് നടന്‍ വിക്കി കൗശല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT