ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'അച്ഛനില്ലാത്ത 90 ദിവസങ്ങൾ, ഞാൻ ഒരിക്കലും പഴയപോലെയാവില്ല'; വേദനയോടെ വിദ്യ ഉണ്ണി

'എന്നും എനിക്കൊപ്പം മാർഗദീപമായി അച്ഛനുണ്ടായിരുന്നു. എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

വിടപറഞ്ഞ അച്ഛന്റെ ഓർമകളുമായി നടിയും നർത്തകിയുമായി വിദ്യ ഉണ്ണി. അച്ഛനില്ലാത്ത 90 ദിവസം അതികഠിനമായിരുന്നു എന്നാണ് വിദ്യ കുറിക്കുന്നത്. തന്റെ ജീവിതത്തിന്റെ വെളിച്ചത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഒരിക്കലും പഴയപോലെയാകാൻ തനിക്കാവില്ലെന്നും താരം കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയ്ക്കൊപ്പമാണ് കുറിപ്പ്. നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചത്. 

വിദ്യ ഉണ്ണിയുടെ വാക്കുകൾ: 

അച്ഛനില്ലാത്ത 90 ദിവസങ്ങൾ... ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാർഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോൾ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നിൽ വിശ്വാസമർപ്പിച്ചതിനും  സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി. അങ്ങയുടെ മകളായി ജനിക്കാൻ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാൻ വാക്കുകൾ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്