ഫോട്ടോ: ട്വിറ്റർ 
Entertainment

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം; 'ജെജിഎം' പ്രഖ്യാപിച്ചു 

സിനിമ 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്കിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി എത്തുന്നു. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജെജിഎം എന്നാണ് പേരിട്ടിരിക്കുന്നത്. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.

മാസ് എൻറർടെയ്നർ സ്വഭാവത്തിലുള്ള ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. പുരി ജഗന്നാഥ് തന്നെയാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തും. അടുത്ത ഒരു വർഷത്തെ എന്റെ ജീവിതം എന്ന് കുറിച്ചാ‌ണ് സിനിമയുടെ വിശേഷങ്ങൾ വിജയ് ദേവരകൊണ്ട പങ്കുവച്ചത്. 

പുരി കണക്ട്, ശ്രീകര സ്റ്റുഡിയോ എന്നീ ബാനറുകളിൽ ചാർമി കൗർ, വംശി പൈഡിപ്പള്ളി, സിങ്ക റാവു, പുരി ജഗന്നാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT