വിജയ്, എസ് എ ചന്ദ്രശേഖർ 
Entertainment

കഥയും സംവിധാനവും നിലവാരമില്ലാത്തത്, ‘ബീസ്റ്റ്’ സംതൃപ്തി നൽകിയില്ലെന്ന് വിജയിയുടെ പിതാവ്   

വിജയ് എന്ന സൂപ്പർതാരത്തെ മാത്രം കേന്ദ്രീകരിച്ചെടുത്ത ചിത്രമാണ് ബീസ്റ്റെന്നും ചന്ദ്രശേഖർ

സമകാലിക മലയാളം ഡെസ്ക്

വിജയ് നായകനായ ‘ബീസ്റ്റ്’ സിനിമയെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളിൽ പ്രതികരണവുമായി പിതാവ് എസ് എ ചന്ദ്രശേഖർ. സിനിമയുടെ തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്നും വിജയ് എന്ന സൂപ്പർതാരത്തെ മാത്രം കേന്ദ്രീകരിച്ചെടുത്ത ചിത്രമാണ് ബീസ്റ്റെന്നും ചന്ദ്രശേഖർ പറഞ്ഞു. 

പുതിയ തലമുറയിലെ കഴിവ് തെളിയിച്ച സംവിധായകർ സൂപ്പർതാരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോൾ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണ പുലർത്തുന്നുവെന്ന് ചന്ദ്രശേഖർ പറയുന്നു. "ബീസ്റ്റിലെ അറബിക്കുത്ത് സോങ് ഞാൻ വളരെ ആസ്വദിച്ചു. വിജയിയുടെ അച്ഛനെന്നതുപോലും മറന്ന് ആരാധകനായി മാറി. പക്ഷെ സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയിയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നിൽക്കുന്നത്. കഥയും അവതരണവും നന്നായില്ല. സംവിധായകർ അവരുടെ ശൈലിയിൽ സിനിമയെടുക്കുകയും അതിൽ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്‌സ് ഓഫീസിൽ വൻ വിജയമാണ്. പക്ഷെ, സിനിമ അത്രയ്ക്ക് സംതൃപ്തി നൽകുന്നതായിരുന്നില്ല", ചന്ദ്രശേഖർ പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.‌

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രം. ഏപ്രിൽ 13 നാണ് ബീസ്റ്റ് പുറത്തിറങ്ങിയത്. പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT