ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ആർഭാടം ഒഴിവാക്കി, പ്രണയ ദിനത്തിൽ രജിസ്റ്റർ മാര്യേജ് ചെയ്ത് നടൻ വിക്രാന്ത് മാസെയും ശീതൾ  താക്കൂറും

മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ വിക്രാന്ത് മാസെ വിവാഹിതനായി. നടി ശീതൾ താക്കൂറാണ് വധു. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് വാലന്റൈൻസ് ഡേയിൽ ഇരുവരും ഒന്നിച്ചത്. ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. 

2019 ൽ വിവാഹനിശ്ചയം കഴിഞ്ഞു

2019 ൽ വിക്രാന്തും ശീതളിന്റേയും വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് അന്നും ക്ഷണമുണ്ടായിരുന്നത്.  ഒരു മാസത്തിന് ശേഷമായിരുന്നു താരം വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവയ്ക്കുന്നത്. 

നടിയായ ശീതൾ സിനിമകളും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന സീരീസിന്റെ ആദ്യ സീസണിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രണയത്തിലാവുന്നത്. വിക്രാന്തിന്റെ ഏറ്റവും പുതിയ ചിത്രം ലവ് ഹോസ്റ്റൽ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സാന്യ മൽഹോത്ര നായികയായെത്തുന്ന ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കിയിരിക്കുന്നത്. ദേവാം​ഗ് ബവ്സറിന്റെ ബ്ലാക്കൗട്ട്, സന്തോഷ് ശിവന്റെ മുംബൈക്കർ, പവൻ കിർപലാനിയുടെ ​ഗ്യാസ് ലൈറ്റ് എന്നിവയാണ് വിക്രാന്തിന്റെ മറ്റ് പുതിയ പ്രോജക്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത്

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

വിഡി സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രി നിര്‍മ്മലയെയും കാണും

​ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

SCROLL FOR NEXT