വിശാൽ/ ചിത്രം; ഫെയ്സ്ബുക്ക്, വിശാലിന് നേരെ പാഞ്ഞടുക്കുന്ന ലോറി/ ചിത്രം; വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

പാഞ്ഞടുത്ത് ലോറി, മരണത്തെ മുഖാമുഖം കണ്ട് വിശാൽ; ഞെട്ടിക്കുന്ന വിഡിയോ

മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തമിഴിലെ ആക്ഷൻ താരമാണ് വിശാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു ഞെട്ടിപ്പിക്കുന്ന വിഡിയോ ആണ്. പുതിയ ചിത്രം മാർക്ക് ആന്റണിയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി നിലത്തു വീണു കിടക്കുന്ന വിശാലിന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

പ്രോപ്പര്‍ട്ടി വച്ചുളള വാഹനം ഉപയോഗിച്ചുള്ള ഷൂട്ടിങ്ങാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആക്ഷന്‍ രംഗമായിരുന്നു ഇത്. താരത്തെ ഒരാള്‍ നിലത്തേക്ക് തള്ളിയിടുന്നതും വിഡിയോയില്‍ കാണാം. അതിനിടെ നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് എത്തുകയായിരുന്നു. എന്നാല്‍ താരത്തിന്റെ അടുത്തു നിന്ന് വെട്ടിച്ചുമാറ്റിയ വണ്ടി മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചത്. 

കുറച്ച് സെക്കന്‍ഡുകളുടേയും കുറച്ച് ഇഞ്ചുകളുടേയും വ്യത്യാസത്തില്‍ എന്റെ ജീവന്‍ രക്ഷപ്പെട്ടു. ദൈവത്തിന് നന്ദി. അപ്രതീക്ഷിത സംഭവത്തില്‍ ഞെട്ടിത്തരിച്ചെങ്കിലും ധൈര്യം തിരിച്ചുപിടിച്ച് ഷൂട്ടിങ് ആരംഭിച്ചു.- വിശാല്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരും താരങ്ങളുമാണ് അമ്പരപ്പ് രേഖപ്പെടുത്തുന്നത്. 

വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് എസ്‌ജെ സൂര്യയും എത്തി. നൂലിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്നും ലോറി കുറച്ചു നീങ്ങിയാണ് വന്നിരുന്നതെങ്കില്‍ ഇത് ട്വീറ്റ് ചെയ്യാന്‍ നമ്മളാരും ഉണ്ടാകില്ലായിരുന്നെന്നും താരം കുറിച്ചു. എസ്‌ജെ സൂര്യയും സംഭവസമയത്ത് സെറ്റിലുണ്ടായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍കൊണ്ടാണ് അപകടമുണ്ടായതെന്നും ആര്‍ക്കും പരുക്കില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT