ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'മറിമായ'ത്തിലെ സുമേഷേട്ടൻ, നടൻ വിപി ഖാലിദ് അന്തരിച്ചു

മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാ​ഗ കരിക്കിൻ വെള്ളം ഉൾപ്പടെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ചലച്ചിത്ര താരം വിപി ഖാലിദ് അന്തരിച്ചു. വൈക്കത്തെ ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

മറിമായം സീരിയലിലെ സുമേഷേട്ടൻ എന്ന കഥാപാത്രമാണ് ഖാലിദിനെ ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്നത്. മകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാ​ഗ കരിക്കിൻ വെള്ളത്തിന്റെ ബാന്റ് മണിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ  നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

ഫോർട്ട്കൊച്ചി സ്വദേശിയായ ഖാലിദ് അഭിനയം കൂടാതെ നാടകം, മേക്കപ്പ്, മാജിക്ക് എന്നിവയിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973ൽ പുറത്തിറങ്ങി‌യ പെരി‌യാറിലൂടെയാണ് വെള്ളിത്തിര‌യിലേക്കെത്തുന്നത്. പ്രൊഫഷണൽ നാടകവേദികളിലും സജീവമായിരുന്നു. സഫിയ, ആരിഫ എന്നിവരാണ് ഭാര്യമാർ. ഖാലിദ് റഹ്‌മാനെ കൂടാതെ ക്യാമറാമാൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, റഹ്മത്ത്, അന്തരിച്ച ഛായാ​ഗ്രാഹകൻ ഷാജി ഖാലിദ് എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT