വിടി ജോസഫ് 
Entertainment

പ്രേം നസീറിനു മുൻപേ നായകനായി എത്തി; ആദ്യകാല നടൻ വിടി ജോസഫ് അന്തരിച്ചു

വെള്ളൂക്കുന്നേൽ അപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനിൽകുമാർ എന്ന പേരിലാണ് സിനിമയിൽ അഭിനയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആദ്യകാല മലയാള ചലച്ചിത്രനടൻ വിടി ജോസഫ് അന്തരിച്ചു. 89 വയസായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേം നസീർ സിനിമയിൽ എത്തുന്നതിനു മുൻപേ ജോസഫ് നായകനായി അഭിനയിച്ചു. 

വെള്ളൂക്കുന്നേൽ അപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനിൽകുമാർ എന്ന പേരിലാണ് സിനിമയിൽ അഭിനയിച്ചത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങി. 1954-ൽ കെ.വി.കോശി നിർമിച്ച ‘പുത്രധർമം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്. ചിത്രം സാമ്പത്തിക മായി പരാജയമായത് വിടി ജോസഫിനെ തളർത്തി. 

തുടർന്നാണ്  1957-ൽ പി.കെ.സത്യപാൽ നിർമിച്ച ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ സത്യനൊപ്പം അഭിനയിച്ചത്. കുമാരി തങ്കവും ശാന്തിയുമായിരുന്നു അതിലെ നായികമാർ. വാസ്കോഡഗാമ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ആ ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായില്ല. കുടുംബത്തിന്റെ എതിർപ്പു മൂലം അദ്ദേഹം സിനിമ അഭിനയം നിർത്തി. 20 വർഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചത്. ഭാര്യ: സരള. മക്കൾ: ബിജു, ജൂഡി, ചിത്ര. മരുമക്കൾ: മോനിക്ക, പരേതനായ ജോയി, വർഗീസ് കടവിൽ. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് കുടുംബാംഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT