കെജിഎഫ് താരം യഷിന്റെ പിറന്നാൾ ആഘോഷത്തിനോടനുബന്ധിച്ച് കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി താരം. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും താരം സന്ദർശിച്ചു. ഞായറാഴ്ച രാത്രി കർണാടകയിലെ ഗദക്കിലെ സുരാനഗി എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്‌ചയായിരുന്നു യഷിന്റെ പിറന്നാൾ.
യഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള സ്റ്റീൽഫ്രെയിമിൽ സ്ഥാപിച്ച കട്ടൗട്ട് ഉയർത്തുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടി ആറ് പേർക്ക് ഷോക്കേൽക്കുകയായിരുന്നു. രണ്ടു പേർ സംഭവ സ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
തന്നെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് വലിയ കാര്യമെന്നും ജന്മദിനത്തിൽ ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടാകുന്നത് വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യഷ് പറഞ്ഞു. 'ഇങ്ങനെയല്ല ആരാധന പ്രകടിപ്പിക്കേണ്ടത്. എല്ലാവരോടുമായി പറയുകയാണ്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തിൽ കാണിക്കരുത്. വലിയ ബാനറുകളോ, അപകടകരമായ സെൽഫികളോ, സിനിമകളിലെ പോലെ ബൈക്ക് ചേസിങ്ങോ ചെയ്യരുത്. ഇത് അഭ്യർത്ഥനയാണ്. എന്റെ എല്ലാ ആരാധകരും എന്നെപ്പോലെ ജീവിതത്തിൽ ഉയരങ്ങളിലെത്താൻ ശ്രമിക്കുക'.- യഷ് പറഞ്ഞു.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ജന്മദിനാഘോഷം ഈ വർഷം നടത്തുന്നില്ലെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായം ചെയ്യുമെന്നും യഷ് അറിയിച്ചു. ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates