പ്രതീകാത്മക ചിത്രം 
Entertainment

പ്രമുഖ ബോളിവുഡ് നടന്റെ അംഗരക്ഷകന്‍ ബലാത്സംഗം ചെയ്തു; പരാതിയുമായി 30കാരി

കഴിഞ്ഞ ജൂണില്‍ വിവാഹം കഴിക്കാമെന്ന് ഇയാള്‍ യുവതിക്ക് വാഗ്ദാനം നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ:  വിവാഹവാഗ്ദാനം നല്‍കി പ്രമുഖ ബോളിവുഡ് നടന്റെ ബോഡിഗാഡ് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ മുംബൈ പൊലീസ് കര്‍ണാടകയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 

കര്‍ണാടകയിലെ ഹെഗദഹള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് അറസ്റ്റിലായത്. ബ്യൂട്ടിഷ്യനായി ജോലി ചെയ്യുന്ന മുപ്പതുകാരി കഴിഞ്ഞയാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

കഴിഞ്ഞ എട്ടുവര്‍ഷമായി ഇരുവരും തമ്മില്‍ സുഹൃത്തുക്കളാണ്. കഴിഞ്ഞ ജൂണില്‍ വിവാഹം കഴിക്കാമെന്ന് ഇയാള്‍ യുവതിക്ക് വാഗ്ദാനം നല്‍കിയിരുന്നു. കൂടാതെ ഇവരില്‍ നിന്ന് അമ്മ മരിച്ചെന്ന് പറഞ്ഞ് ഏപ്രില്‍ 27ന് 50,000 രൂപയും വാങ്ങിയിരുന്നു. എന്നാല്‍ ഇയാള്‍ നാട്ടിലെത്തിയതിന് പിന്നാലെ താനുമായുള്ള എല്ലാ ആശയവിനിമയവും അവസാനിപ്പിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. അതിനിടെ ഇയാള്‍ മറ്റൊരു യുവതി വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വഞ്ചന, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും