തിയറ്റർ ഫയല്‍ ചിത്രം
Entertainment

'പുതിയ അഭിനേതാക്കൾക്ക് പോലും ഉയർന്ന പ്രതിഫലം! താങ്ങാനാകുന്നില്ല; ഇങ്ങനെ പോയാൽ സിനിമാ നിർമാണം നിർത്തേണ്ടി വരും'

പ്രതിഫലം കൂടാതെ അഭിനേതാക്കൾക്ക് ജിഎസ്ടിയും നൽകണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരങ്ങളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പുതിയ അഭിനേതാക്കൾ പോലും ഉയർന്ന പ്രതിഫലമാണ് ആവ‌ശ്യപ്പെടുന്നതെന്നും സംഘടന പറയുന്നു. വിവിധ സിനിമ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം സിനിമാ നിർമാണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. പ്രതിഫലം കൂടാതെ അഭിനേതാക്കൾക്ക് ജിഎസ്ടിയും നൽകണം.

കൂടാതെ വിനോദ നികുതിയും സര്‍ക്കാര്‍ പിരിക്കുന്നു. ആദ്യഘട്ടമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങള്‍ ധരിപ്പിക്കും. ഉയരുന്ന ചെലവിന്റെ പ്രത്യാഘാതങ്ങള്‍ വിതരണക്കാരെയും തിയറ്ററുടമകളെയും ബാധിക്കുന്നതിനാല്‍ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനയായ 'അമ്മ'യ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുന്‍പ് എന്ന വ്യവസ്ഥ മാറ്റി റിലീസിനു മുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 'അമ്മ'യുമായി വിശദമായ ചര്‍ച്ച നടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT