ആരതി മിത്തൽ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

മോഡലുകളെ വെച്ച് സെക്സ് റാക്കറ്റ്; മുംബൈയിൽ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ

നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സെക്സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ. മുംബൈയിലെ ഗോരേഗാവ് മേഖലയിലായിരുന്നു ഇവർ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. 

കസ്റ്റമെറെന്ന വ്യാജേന പൊലീസ് ഉദ്യോ​ഗസ്ഥർ ആരതി മിത്തലിനെ സമീപിക്കുകയായിരുന്നു. ഇവർ രണ്ട് മോഡലുകളുടെ ഫോട്ടോ ഫോണിൽ അയച്ചു നൽകിയിരുന്നു. 60,000 രൂപയും ആവശ്യപ്പെട്ടു. ഇരുവരും ​ഗോരേ​ഗാവിലെ ഒരു ഹോട്ടലിൽ എത്തുമെന്നും അറിയിച്ചു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്യുകയും ഉപഭോക്താക്കളെന്ന രീതിയിൽ രണ്ടാളുകളെ പൊലീസ് സജ്ജീകരിക്കുകയും ചെയ്‌തു. പെൺകുട്ടികളെ ആരതി ഹോട്ടൽ മുറിയിലെത്തിച്ചു. രഹസ്യകാമറയിൽ ഇതെല്ലാം പകർത്തിയ ശേഷമായിരുന്നു അറസ്റ്റ്.

ദിൻദോഷ് പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ച് യൂണിറ്റാണ് ആരതിയെ അറസ്റ്റു ചെയ്തത്. ഹോട്ടലിലെത്തിയ പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. തങ്ങൾക്ക് ആരതി 15,000 രൂപ വീതമാണ് നൽകിയിരുന്നതെന്ന് പെൺകുട്ടികൾ മൊഴി നൽകി. 

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മിത്തൽ മുംബൈയിൽ കാസ്റ്റിങ് ഡയറക്ടറായിട്ടാണ് പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട് ഇവർക്ക്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT