ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അഹാന കൃഷ്ണ ഇനി സംവിധായിക, ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്

അഹാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​ഗോവിന്ദ് വസന്ദയാവും സം​ഗീത സംവിധാനം നിർവഹിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ടി അഹാന കൃഷ്ണ സംവിധാനത്തിലേക്ക്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ താരം പുറത്തുവിട്ടിട്ടില്ല. ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുമെന്നും താരം വ്യക്തമാക്കി. 

അഹാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​ഗോവിന്ദ് വസന്ദയാവും സം​ഗീത സംവിധാനം നിർവഹിക്കുക. നിമിഷ് രവിയാകും ഛായാ​ഗ്രഹണം. ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതൽ വിവരങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് അഹാന കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അഹാനയ്ക്ക് ആശംസകൾ കുറിച്ചിരിക്കുന്നത്. 

രാജീവ് രവി ചിത്രം 'ഞാൻ സ്റ്റീവ് ലോപ്പസി'ലൂടെയാണ് അഹാന സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. നാൻസി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതിൽ പുറത്തുവരാനുള്ള ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ