അമല പോൾ വിവാഹിതയാകുന്നു/ ഇൻസ്റ്റ​ഗ്രാം 
Entertainment

'മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു'; പിറന്നാൾ ദിനത്തിൽ പ്രപ്പോസ് ചെയ്‌ത് സുഹൃത്ത്; അമല പോൾ വിവാഹിതയാകുന്നു

'മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു' എന്ന് കുറിപ്പോടെയാണ് ജ​ഗദ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടി അമല പോൾ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി താരത്തെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു സന്തോഷ വാർത്ത അറിയിച്ചത്. 'മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു' എന്ന് കുറിപ്പോടെയാണ് ജ​ഗദ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വെഡ്ഡി ബെൽസ് എന്ന ഹാഷ്‌ടാ​ഗും വിഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.

താരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ഹോട്ടലിൽ ഡാൻസ് ആസ്വദിക്കുന്നതിനിടെ ജ​ഗദ് ഡാൻസേഴ്‌‌സിനൊപ്പം കൂടുകയും സർപ്രൈസ് ആയി അമലയെ പ്രപ്പോസ് ചെയ്യുകയുമായിരുന്നു. നിരവധി പേരാണ് അമലയ്‌ക്കും സുഹൃത്തിനും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തിയത്. അമലയ്‌ക്ക് പിറന്നാൾ ആശംസകളും ജ​ഗദ് നേർന്നിട്ടുണ്ട്. 

2014 ലായിരുന്നു സംവിധായകൻ എ എൽ വിജയ്‌യുമായി അമലയുടെ ആദ്യ വിവാഹം. നാല് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ 2017ൽ ഇരുവരും വേർപിരിഞ്ഞു. 2009 ല്‍ ലാല്‍ ജോസിന്‍റെ നീലതാമരയിലൂടെ സിനിമയിൽ ചുവടുവെച്ച അമല പോള്‍ പിന്നീട് തമിഴില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. 2010 ല്‍ ഇറങ്ങിയ മൈനയാണ് അമലപോളിന്‍റെ കരിയറില്‍ വഴിത്തിരിവായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി