അമേയ മാത്യു/ ഫേയ്സ്ബുക്ക് 
Entertainment

'കൊറോണ ആയതുകൊണ്ട് ക്രിസ്മസ് അപ്പൂപ്പൻ കൊച്ചുമോളെ അയച്ചു!', അമേയയുടെ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ

ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് അമേയ തന്റെ  ഫോട്ടോഷൂട്ട് പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് അമേയ. ഇപ്പോൾ സൈബർ ലോകം കീഴടക്കുന്നത് അമേയയുടെ സാന്ത ​ഗേൾ ലുക്കാണ്. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് അമേയ തന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. 

സാന്ത ക്ലോസിന്റേതു പോലെയുള്ള ചുവപ്പ്, വെള്ള കോമ്പിനേഷനിലെെ സ്റ്റൈലൻ ഡ്രസിലാണ് താരം എത്തുന്നത്. ഓഫ് ഷോൾഡറോടു കൂടിയ ഫുൾ സ്ലീവ് ഷോട്ട് ഫ്രോക്കാണ് അമേയ ധരിച്ചിരിക്കുന്നത്. അതിനൊപ്പം ക്രിസ്മസ് തൊപ്പിയും അണിഞ്ഞിട്ടുണ്ട്. വർക്കല ബീച്ചിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിഷ്ണു സന്തോഷിന്റേതാണ് ചിത്രങ്ങൾ. 

എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് അമേയയുടെ ചിത്രങ്ങൾ. സാന്ത ​ഗേൾ എന്നാണ് ആരാധകർ താരത്തെ വിളിക്കുന്നത്. അതിനൊപ്പം രസകരമായ കമന്റുകളുമായും ചില വിരുതന്മാർ എത്തി. കൊറോണ ആയതുകൊണ്ടാണോ ക്രിസ്മസ് അപ്പൂപ്പൻ കൊച്ചുമോളെ അയച്ചത് എന്നായിരുന്നു ചിലരുടെ സംശയം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT