Amrutha Nair marriage 
Entertainment

നടി അമൃത നായര്‍ വിവാഹിതയായി; വരന്‍ ആരെന്നത് വിവാഹദിവസം വരെ സര്‍പ്രൈസ്!

അമൃതയുടെ വരന്‍ ആരെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടി അമൃത നായര്‍ വിവാഹിതയായി. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത. സോഷ്യല്‍ മീഡിയയിലേയും നിറസാന്നിധ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താരം വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അഖില്‍ ആണ് വരന്‍. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അമൃതയുടെ വരന്‍ ആരെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വരന്‍ ആരെന്നത് സര്‍പ്രൈസ് ആയി വച്ചിരിക്കുകയായിരുന്നു അമൃത. വിവാഹ ദിവസം വിഡിയോകളും ചിത്രങ്ങളും പുറത്ത് വന്ന ശേഷമാണ് വരന്‍ ആരെന്ന് ആരാധകര്‍ അറിഞ്ഞത്. ബിസിനസുകാരനാണ് അഖിലെന്നാണ് വിവാഹ ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ അമൃത പറഞ്ഞത്.

പരമ്പരകളിലൂടെയാണ് അമൃത താരമാകുന്നത്. ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഷോകളുടേയും വെബ് സീരീസുകളുടേയും ഭാഗമായി. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും പുറത്ത് വന്നതോടെ ആശംസകളുമായി ആരാധകരും താരങ്ങളുമെല്ലാം ഓടിയെത്തുകയാണ്.

Actress Amrutha Nair gets married to Akhil in Guruvayoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല'; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി പരാതി, പ്രതിഷേധവുമായി രക്ഷിതാക്കള്‍

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: കൊയിലാണ്ടി പൊലീസിന്റെ അന്വേഷണം വഴിമുട്ടുന്നു; രൂക്ഷവിമർശനം

നിശ്ചിത തീയതിയില്‍ പണമടച്ചിട്ടും ചെക്ക് മടങ്ങി; 9 വര്‍ഷത്തെ നിയമ പോരാട്ടത്തില്‍ വായ്പക്കാരന് തിരിച്ചടി

പതിനാറുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; 29 ലക്ഷം പിതാവില്‍ നിന്നും ഈടാക്കാമെന്ന് ഉത്തരവ്