വീഡിയോ ദൃശ്യം 
Entertainment

"പെണ്ണ് കാണാന്‍ പോയത് ഞാൻ ഒറ്റയ്ക്കാണ്"; മാധുവിനെ ആദ്യമായി കണ്ടപ്പോൾ, കഥപറഞ്ഞ് അനന്യ (വിഡിയോ) 

മാധുവിനെ ആദ്യം കണ്ടത് താനാണെന്നും ആദ്യ പരിചയപ്പെടലിൽത്തന്നെ ഒരുപാട് ഇഷ്ടമായെന്നുമാണ് അനന്യ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഴി‍ഞ്ഞ ദിവസമായിരുന്നു നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ​ഗോപാലിന്റെ വിവാഹം. ​ഗുരുവായൂരിൽ വച്ചുനടന്ന വിവാഹത്തിന്റെയും തുടർന്നുനടന്ന റിസപ്ഷന്റെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടയിൽ അനന്യ സഹോദരന്റെ ഭാര്യ മാധവിയെ ‌കുറിച്ചുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

മാധുവിനെ ആദ്യം കണ്ടത് താനാണെന്നും ആദ്യ പരിചയപ്പെടലിൽത്തന്നെ ഒരുപാട് ഇഷ്ടമായെന്നുമാണ് അനന്യ പറഞ്ഞത്. വിവാഹ റിസപ്ഷനിടെ സ്റ്റേജിൽ സംസാരിച്ചപ്പോഴാണ് അനന്യ മാധുവിനെക്കുറിച്ച് വാചാലയായത്. "ആദ്യമായിട്ട് പെണ്ണ് കാണാന്‍ പോയത് ഞാനാണ്. ഞാന്‍ ഒറ്റയ്ക്കാണ് പോയത്. മാധുവിനെ കണ്ടിട്ട് മമ്മീടെ അടുത്ത് ആദ്യം ഞാന്‍ ഫോണ്‍ വിളിച്ച് പറഞ്ഞത് നല്ല കുട്ടിയ, നല്ല അടിപൊളിയായിട്ട് നമ്മുടെ ഫാമിലിയുടെ കൂടെ നില്‍ക്കുന്ന കുട്ടിയാണ് എന്നാണ്. എനിക്ക് ഒരു നാത്തൂന്‍ എന്നതിനേക്കാളുപരി എന്റെ സിസ്റ്റര്‍ ആണ് മാധു", എന്നായിരുന്നു അനന്യയുടെ വാക്കുകള്‍.

സിനിമാലോകത്തുനിന്ന് അനന്യയുടെ സുഹൃത്തുക്കളായ ദേവി ചന്ദന, രചന നാരായണൻ കുട്ടി, പാരീസ് ലക്ഷ്മി, സ്വാസിക തുടങ്ങിയവർ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT