അനന്യ രാജ്  
Entertainment

നടി അനന്യ രാജ് അന്തരിച്ചു; മരണം ഉറക്കത്തിനിടെയെന്ന് കുടുംബം; വിവരം പുറത്തു വിട്ടത് ഒരുമാസത്തിന് ശേഷം

ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് ഉറക്കത്തിനിടെ അനന്യ രാജ് മരിച്ചുവെന്നാണ് കുടുംബം സ്ഥിരീകരിച്ചത്. നടിയുടെ മരണം സംഭവിച്ച് ഒരു മാസത്തിനു ശേഷമാണ് കുടുംബം സമൂഹമാധ്യമത്തിലൂടെ വിവരം പുറംലോകത്തെ അറിയിക്കുന്നത്. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിൽ മരണം സംഭവിച്ചുവെന്നാണ് കുടുംബം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.

ഹൃദയഭേദകമായ വാർത്ത പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് മരണവാർത്ത പുറത്തു വിട്ടത്. ഒരു വർഷമായി നടി ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചത്. അവളില്ലാത്ത ലോകം ശൂന്യമായിരിക്കുമെന്നും കുടുംബം കുറിപ്പിൽ വ്യക്തമാക്കി.

അത്യന്തം ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. മുംബൈയിൽ വളർന്ന അനന്യ സംഗീത വിഡിയോകളിലൂടെയാണ് ശ്രദ്ധയയാകുന്നത്. 2016 ൽ പുറത്തിറങ്ങിയ '7 അവേഴ്‌സ് ടു ഗോ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറി. 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക് സിനിമയിലും അനന്യ അഭിനയിച്ചിട്ടുണ്ട്.

Bollywood Actress Ananya Raj has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

വിദ്യാര്‍ഥികള്‍ക്ക് ഓണം കളറാക്കാം, പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം, യുഎസ് സൈനികരെ പിടിച്ചാല്‍ പാരിതോഷികം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു; ഇനി ഓണനാളുകള്‍

'കര്‍ണാടക വനത്തില്‍ കൊല്ലപ്പെട്ടത് തമിഴ് യുവാക്കള്‍'; ഉന്നതതല അന്വേഷണം വേണമെന്ന് വിജയ്

വിദ്യാര്‍ഥികള്‍ക്ക് ഓണാഘോഷം കളറാക്കാം; 21ന് യൂണിഫോം വേണ്ടെന്ന് മന്ത്രി