'കഴിഞ്ഞ 12 വർഷമായി കാത്തിരുന്ന നിമിഷം'; ലാലേട്ടനൊപ്പം സിനിമ വരുന്നു, സന്തോഷം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്

അടുത്തവര്‍ഷം സിനിമ ഉണ്ടാകുമെന്നാണ് മോഹന്‍ലാൽ കുറിച്ചിരിക്കുന്നത്.
Jude Anthany Joseph, Mohanlal
Jude Anthany Joseph, Mohanlalഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

രണ്ടാം വാരവും തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം. വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. അടുത്തവര്‍ഷം സിനിമ ഉണ്ടാകുമെന്നാണ് മോഹന്‍ലാൽ കുറിച്ചിരിക്കുന്നത്. "അടുത്ത വര്‍ഷം ജൂഡ് ആന്തണി ജോസഫുമായി ചേര്‍ന്ന് ഒരു മികച്ച പുതിയ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളിലേക്ക് എത്തുന്നതാണ്". -ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

"കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. നന്ദി ലാലേട്ടാ. നന്ദി ആന്റണി ചേട്ടാ. ശരിക്കും അതിനായി കാത്തിരിക്കുന്നു. സർവ്വശക്തന് നന്ദി"- എന്നാണ് ജൂഡ് ആന്തണി ജോസഫ് കുറിച്ചിരിക്കുന്നത്. അതേസമയം നിലവില്‍ 15 കോടിക്ക് മുകളില്‍ തുടക്കം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Jude Anthany Joseph, Mohanlal
'പൊന്നു പോലെ നോക്കിയതാ ഞാൻ, അതെല്ലാം മറന്നാണിപ്പോൾ അവൻ പെരുമാറുന്നത്'; കിച്ചുവിനെതിരെ രേണു സുധി
Jude Anthany Joseph, Mohanlal
'മിസ്റ്റർ ഷോഓഫ്'; രശ്മികയുടെ പരാമർശത്തിന് മറുപടിയുമായി യഷ്, കയ്യടിച്ച് ആരാധകർ
Jude Anthany Joseph, Mohanlal
'ഖലീഫ' വരുന്നു, ആദ്യ ഷോ രാവിലെ 9 മണി മുതൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും
Summary

Jude Anthany Joseph new film with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com