ചിത്രം: ഫേസ്ബുക്ക് 
Entertainment

ഹോട്ട് ചിത്രം ചോദിച്ച് ആരാധകൻ; മടിയില്ലാതെ ആ 'ചൂടൻ പടം' പങ്കുവച്ച് അനുശ്രീയും 

ആരാധകന്റെ ആവശ്യത്തിന് ചേരുന്ന ഒരു ചിത്രം തന്നെ നൽകുകയായിരുന്നു താരം

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള മലയാള നടിമാരിൽ ഒരാളാണ് അനുശ്രീ. ആരാധകരോട് വിശേഷങ്ങൾ പങ്കുവച്ചും ചോദ്യങ്ങൾക്ക് മറുപടി കൊടുത്തുമൊക്കെ നിറഞ്ഞുനിൽക്കുയാണ് അനുശ്രീ. അടുത്തിടെ നടി തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നടത്തിയ ചോദ്യോത്തര വേളയിൽ നടിയുടെ ഹോട്ട് ചിത്രമാണ് ഒരാൾ ചോദിച്ചത്. അപ്രതീക്ഷിതമായി വന്ന ചോദ്യമായിട്ടും ആരാധകന്റെ ആവശ്യത്തിന് ചേരുന്ന ഒരു ചിത്രം തന്നെ നൽകുകയായിരുന്നു താരം. 

കാസറോളിനുള്ളിൽ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ 'ചൂടൻ' ചിത്രമായി ആരാധകന് നൽകിയത്. ഇതിനുപുറമേ പ്രിയപ്പെട്ടവരുടെ പല ചോദ്യങ്ങൾക്കും നടി സ്റ്റാറ്റസിൽ മറുപടി നൽകിയിട്ടുണ്ട്. സിനിമയ്ക്ക് ആവശ്യമെങ്കിൽ ലിപ്‌ലോക്ക് രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഉയരവും ശരീരഭാരവുമൊക്കെ ചോദിച്ചവർക്ക് കൃത്യമറുപടി തന്നെ നടി നൽകി. 

സിനിമാരം​ഗത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളായി അനുശ്രീ ചൂണ്ടിക്കാട്ടിയത് സ്വാസികയെയും ശിബ്‌ലയെയുമാണ്. അറേഞ്ച്ഡ് മാര്യേജ് അല്ല പകരം പ്രണയവിവാഹമാണ് താൻ ജീവിതത്തിൽ തെരഞ്ഞെടുക്കുക എന്നും ഒരു ചോദ്യത്തിന് മറുപടിയായി അനുശ്രീ കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും