ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞങ്ങളുടെ ലിറ്റിൽ മിറക്കിൾ', അമ്മയാകാൻ ഒരുങ്ങി നടി അർച്ചന സുശീലൻ; ചിത്രം പങ്കുവച്ച് താരം

ഭർത്താവ് പ്രവീൺ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അർച്ചന സന്തോഷവാർത്ത പങ്കിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന സുശീലൻ. ഭർത്താവ് പ്രവീൺ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അർച്ചന സന്തോഷവാർത്ത പങ്കിട്ടത്. "അവർ ലിറ്റിൽ മിറക്കിൾ ഇൻ ദി മേക്കിങ്" എന്ന് കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരുടെ പ്രിയ താരമായത്. 'മാനസപുത്രി' എന്ന സീരിയലിലെ ​'ഗ്ലോറി' എന്ന വില്ലത്തിയാണ് അർച്ചനയുടെ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം. പ്രമുഖ റിയാലിറ്റി ഷോ ബി​ഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു അർച്ചന. 

അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 33-ാം വയസിൽ ജീവിതത്തിലേക്ക് പുതിയ അതിഥിയെ സ്വാ​ഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ് താരം. നിരവധി താരങ്ങളാണ് അർച്ചനയ്ക്ക് ആശംസകളറിയിച്ചിരിക്കുന്നത്. നടി മുക്ത, ആര്യ, ദിയ മേനോൻ, മൃദുല വിജയ്, ബഷീർ ബാഷി എന്നിവർ കമന്റുകളിൽ ആശംസകളറിയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT