മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആശ ശരത് / ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

'എന്റെ കൊച്ചു പങ്കു... നിന്നെയോർത്ത് അഭിമാനം മാത്രം', മകളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആശ ശരത് 

2021ലെ മിസ്സ് കേരള റണ്ണർ അപ്പ് കൂടിയായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളിലും സജീവമാണ്.

സമകാലിക മലയാളം ഡെസ്ക്

കൾ ഉത്തരയുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് നടി ആശ ശരത്. 'എന്റെ കൊച്ചു പങ്കു യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിനേക്കാൾ ധീരയാണ് നീ, വിചാരിച്ചതിനേക്കാൾ ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ 
സ്നേഹിക്കപ്പെടുന്നവളുമാണ് നീ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു' ആശ ശരത് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് താഴെ നിരവധിയാളുടെ ഉത്തരയ്ക്ക് അഭിനന്ദനമറിയിച്ച് എത്തി.

നടി ആശ ശരത്തിന്റെ മൂത്ത മകളാണ് ഉത്തര. എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി എടുത്തിരുന്നു ഉത്തര. 2021ലെ മിസ്സ് കേരള റണ്ണർ അപ്പ് കൂടിയായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളിലും സജീവമാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും ഉത്തര അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരയുടെ വിവാഹനിശ്ചയമായിരുന്നു. ആദിത്യയാണ് വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

'കര്‍ഷകപ്പോരാളി; തെരുവിലറങ്ങാനും സമരം ചെയ്യാനും മടിയില്ല'; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

SCROLL FOR NEXT