ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അന്ന് ആറ് മാസം ഗർഭിണി, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ: ചിത്രങ്ങളുമായി ഭാമ 

നിറവയറുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്  ഗർഭകാല ഓർമകളാണ് നടി പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ഓണക്കാലത്തെടുത്ത ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഭാമ. നിറവയറുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്  ഗർഭകാല ഓർമകളാണ് നടി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് അരുണും ഭാമയ്ക്കൊപ്പം ചിത്രങ്ങളിലുണ്ട്. 

‘കഴിഞ്ഞ വർഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ. അന്ന് ആറ് മാസം ഗർഭിണിയായിരുന്നു.’എന്നാണ് ചിത്രങ്ങൾക്കൊപ്പം ഭാമ കുറിച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ മാർച്ച് 12നാണ് ഭാമയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങളോന്നും ഇതുവരെ ഭാമ ആരാധകരുമായി പങ്കുവച്ചിട്ടില്ല. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT