ലോക വനിതാ ദിനത്തിൽ ഭാവന പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് ഞാൻ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തില്‍ ക്ഷമാപണത്തിനില്ല എന്നാണ് ഭാവന തന്റെ ചിത്രത്തോടൊപ്പം കുറിച്ചത്. ഗ്രേസ് അനാട്ടമി' എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണിത്. നിരവധി പേരാണ് ഭാവനയുടെ കുറിപ്പിന് താഴെ ആശംസകളുമായി എത്തിയത്.
വനിതാ ദിനവുമായി ബന്ധപ്പെട്ട് ബർഖാ ദത്തുമായി താരം നടത്തിയ അഭിമുഖം വലിയ ചർച്ചയായിരുന്നു. തനിക്കു നേരെയുണ്ടായ അതിക്രമത്തേക്കുറിച്ചും അതിനു ശേഷം അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമെല്ലാമാണ് താരം പറഞ്ഞത്. കൂടാതെ മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണെന്നും താരം വ്യക്തമാക്കി.
പൃഥ്വിരാജ്, ജയസൂര്യ, ആഷിഖ് അബു തുടങ്ങിയവർ മലയാളത്തിലേക്ക് തിരിച്ചുവരണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ തന്റെ സമാധാനത്തിനുവേണ്ടിയാണ് വരാതിരുന്നതെന്നും താരം വ്യക്തമാക്കി. ഇപ്പോൾ മലയാള സിനിമകളുടെ തിരക്കഥകൾ താൻ കേട്ടു തുടങ്ങിയെന്നും ഭാവന പറഞ്ഞു. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. കന്നഡയിൽ സജീവമാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates