ടോഷ് ക്രിസ്റ്റി, ചന്ദ്ര ലക്ഷ്മൺ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, വരൻ സീരിയൽ താരം ടോഷ് ക്രിസ്റ്റി

ചന്ദ്ര ലക്ഷ്മൺ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവാഹ വാർത്ത പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാ സീരിയൽ താരം ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു. സീരിയൽ നടൻ ടോഷ് ക്രിസ്റ്റിയാണ് വരൻ. ചന്ദ്ര ലക്ഷ്മൺ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവാഹ വാർത്ത പുറത്തുവിട്ടത്. ചേർത്തുപിടിച്ച കൈകളുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അന്ത്യമാവുകയാണെന്നാണ് ചന്ദ്ര കുറിച്ചത്. "അതെ, എന്നാണ് ഞങ്ങൾ പറഞ്ഞത്. ഞങ്ങളുടെ കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോൾ, ഞങ്ങളുടെ സന്തോഷത്തിൽ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എൻറെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങൾക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാർഥനകളിൽ ഓർക്കുക. വഴിയേ എല്ലാം അറിയിക്കാം" ടോഷ് ക്രിസ്റ്റിയെ ടാ​ഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. 

2002ൽ പുറത്തിറങ്ങിയ 'മനസെല്ലാം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. തുടർന്നാണ് സീരിയൽ രം​ഗത്ത് ശ്രദ്ധേയമാകുന്നത്. നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചന്ദ്ര അഭിനയിച്ചു. സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചു അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ചന്ദ്രയും ടോഷും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം