ദീപിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം 
Entertainment

വെൽവെറ്റ് മെർമേയ്ഡ് ​ഗൗണിൽ ഓസ്കർ വേദിയിലെത്തി ദീപിക; ശ്രദ്ധനേടി പുതിയ ടാറ്റുവും

കറുത്ത ലൂയി വിറ്റൺ ​ഗൗണ്‌‍‍ ധരിച്ചാണ് ദീപിക ഓസ്കർ വേദിയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സ്കർ വേദിയിൽ നടി ദീപിക പദുക്കോൺ എത്തുമെന്ന വാർത്ത തന്നെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇന്നിതാ ആ ആവേശം ഒട്ടും ചോർത്താതെ 95–ാം ഓസ്കർ പുരസ്കാര ദാന വേദിയിലേക്ക് ദീപിക നടന്നുകയറി. ആർആർആറിലെ ‘നാട്ടു നാട്ടു’ ഓസ്കർ വേദിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ആമുഖം പറയാനെത്തിയത് ദീപികയാണ്. കറുത്ത ലൂയി വിറ്റൺ ​ഗൗണ്‌‍‍ ധരിച്ചാണ് ദീപിക ഓസ്കർ വേദിയിലെത്തിയത്. 

വെൽവെറ്റ് ഓഫ് ഷോൾഡർ ഗൗണിൽ ഒരു പഴയകാല ഹോളിവുഡ് സ്‌റ്റൈലിലാണ് ദീപിക ഒരുങ്ങിയത്. ഫുൾ സ്ലീവിൽ തോളോട് ചേർത്ത് നൽകിയിരിക്കുന്ന ഡ്രേപ്പിങ്സ് ഡിസൈനിന്റെ മറ്റൊരു പ്രത്യേകതയാണ്. കൈയിൽ ഒപ്പേറ ​ഗ്ലൗസും അണിഞ്ഞിരുന്നു. മുകൾ ഭാ​ഗം ശരീരത്തോട് ഒട്ടിക്കിടക്കുന്ന മെർമേയ്ഡ് ശൈലിയിലാണ് ​ഗൗണിന്റെ ഡിസൈൻ. 

സ്ലീക്ക് ഹെയർസ്റ്റൈലും സ്റ്റേറ്റ്‌മെന്റ് ഡയമണ്ട് ആഭരണങ്ങളും ലുക്ക് പൂർണ്ണമാക്കി. സെന്റർ പാർട്ടീഷൻ ചെയ്ത് ഒരു അയഞ്ഞ ബൺ പോലെയാണ് ഹെയർസ്റ്റൈൻ. വിങ്ഡ് ഐലൈനറും ന്യൂഡ് പിങ്ക് നിറത്തിലെ ലിപ്സ്റ്റിക്കും ലുക്ക് പൂർണ്ണമാക്കി. ​​ഗൗൺ മാത്രമല്ല ദീപികയുടെ പുതിയ ടാറ്റുവും ഇന്ന് വ്യക്തമായിരുന്നു. തന്റെ ബ്യൂട്ടി ബ്രാൻഡായ 82°E ആണ് താരത്തിന്റെ പുതിയ ടാറ്റൂ. കഴുത്തിലാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT