ദീപിക പദുകോണിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി,ബ്രാഡ് പിറ്റ്,ദീപിക പദുകോൺ (Deepika Padukone, Brad Pitt ) ഇൻസ്റ്റ​ഗ്രാം
Entertainment

"ബ്രാഡ് പിറ്റ്. അത്ര തന്നെ!" –വൈറലായി ദീപികയുടെ ഇൻസ്റ്റാ സ്റ്റോറി

ബ്രാഡ് പിറ്റ് പ്രാധാനവേഷത്തില്‍ എത്തുന്ന സ്‌പോർട്സ് ഡ്രാമ ചിത്രമാണ് എഫ്1

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും ഇന്ത്യയിൽ ആരാധകർ ഏറെയാണ്. ജൂൺ 27-ന് തിയേറ്ററുകളിലെത്തിയ ബ്രാഡ് പിറ്റ് ചിത്രം 'എഫ്1' പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ്. ചിത്രത്തിന് തകർപ്പൻ പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ പ്രശംസകൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ ഏറ്റെടുത്തുകൊണ്ടിരിക്കുമ്പോൾ, ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്.

ഞായറാഴ്ച രാത്രി ദീപിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത് ഇങ്ങനെ:

"ബ്രാഡ് പിറ്റ്. അത്ര തന്നെ, അതാണ് പോസ്റ്റ്. IYKYK (If You Know You Know)."

ദീപിക പദുകോണിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ഇതോടെ ദീപികയുടെ പോസ്റ്റിനെ ചുറ്റിപറ്റി നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിത്രത്തിൽ ബ്രാഡ് പിറ്റിന്റെ പ്രകടനം അതി​ഗംഭീരമാണെന്നും, ദീപികയുടെ പോസ്റ്റിനോട് തങ്ങളും യോജിക്കുന്നുവെന്നും ആരാധകർ പറയുന്നു.

'എഫ്1' എന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ് തന്റെ കരിയറിലെ ശക്തമായ ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. 'എഫ്1' ഒരു അമേരിക്കൻ സ്‌പോർട്സ് ഡ്രാമ ചലച്ചിത്രമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഫോർമുല വൺ റേസിംഗിലേക്ക് തിരികെയെത്തുന്ന ഒരു റേസിങ് ഡ്രൈവറായാണ് ബ്രാഡ് പിറ്റ് എത്തിയത്. ചിത്രം ജോസഫ് കോസിൻസ്‌കിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന് സിനിമാ ആരാധകരുടെ ഇടയില്‍ വളരെയധികം നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

F1 hit theatres on June 27 and has been winning hearts ever since. With rave reviews and love from fans and celebrities alike, the film is trending everywhere. On Sunday, Deepika Padukone's sweet shoutout to F1 star Brad Pitt went viral online.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT