ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അവ്യയാൻ , അമ്മയായ സന്തോഷം പങ്കുവച്ച് ദിയ മിർസ  

മകന്റെ കൈകൾ പിടിച്ചുള്ള ചിത്രമാണ് ദിയ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മയായ സന്തോഷം പങ്കുവച്ച് നടി ദിയ മിർസ. അവ്യയാൻ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞിനെ നോക്കിയിരിക്കുമ്പോൾ പ്രപഞ്ചത്തിന്റെയും പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും യഥാർത്ഥ അർത്ഥം പഠിക്കുകയാണെന്ന് നടി കുറിച്ചു. മകന്റെ കൈകൾ പിടിച്ചുള്ള ചിത്രമാണ് ദിയ പങ്കുവച്ചിരിക്കുന്നത്. 

മാസം തികയാതെ ജനിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിയോനേറ്റൽ ഐ സി യുവിൽ ആണെന്നാണ് വിവരം. അവ്യയാൻ പെട്ടെന്നുതന്നെ വീട്ടിൽ എത്തുമെന്നും മൂത്ത സഹോദരി സമൈറയും മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞിനെ കൈയിലെടുക്കാൻ ആശിച്ചിരിക്കുകയാണെന്നും ദിയ പറഞ്ഞു. 

ഫെബ്രുവരിയിലാണ് കാമുകൻ വൈഭവ് രേഖിയുമായി ദിയയുടെ വിവാഹം നടന്നത്. വൈഭവിന്റെ ആദ്യത്തെ വിവാഹത്തിലെ മകളാണ് സമൈറ. ഏപ്രിൽ മാസത്തിലാണ് ‌അമ്മയാവാൻ പോകുന്ന വിവരം നടി ‌പുറത്തുവിട്ടത്. വിവാഹത്തിന്റെ തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ദിയ പറഞ്ഞിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ

മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി

25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്